വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കും; വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഇന്ന് പുറത്ത് വിടും, ഇവരെ സമൂഹം അറിയട്ടെ; ഭാഷ കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും കൃത്യമായ കണക്കുകള്‍ ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ഇവരെ സമൂഹം അറിയട്ടെയെന്നും മന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ഇവരുടെ വിവരങ്ങള്‍ പുറത്തുവിടുക.

Advertisements

ഇതിന് പുറമെ വാക്സിനെടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ വാക്സിനെടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. അയ്യായിരത്തോളം വരുമിതെന്നായിരുന്ന ഏകദേശ കണക്ക്. ഇതിന് പിന്നാലെയാണ് വാക്സിനെടുക്കാത്തവരുടെ കണക്കെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

Hot Topics

Related Articles