കോട്ടയം : കട്ടച്ചിറയിൽ നിയന്ത്രണം വിട്ട ആംബുലൻസ് അപകടത്തിൽ പെട്ട് നാല് പേർക്ക് പരിക്ക്.കരിക്ക് വിൽപ്പനക്കാരൻ ആംബുലൻസ് ഓടിച്ചു പരീക്ഷിച്ചതാണ് അപകടത്തിന് കാരണമായത്.
ഡ്രൈവർ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോളാണ് സംഭവം.
Advertisements
ഡ്രൈവർ കരിക്ക് കുടിക്കുമ്പോൾ കരിക്ക് വിൽപനക്കാരൻ ആംബുലൻസ് ഓടിച്ച് നോക്കി അമിത വേഗത്തിൽ പാഞ്ഞ ആംബുലൻസ് നിയന്ത്രം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
പാലാ ജനറൽ ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽ പെട്ടത്.
അമിത വേഗത്തിൽ പാഞ്ഞ ആംബുലൻസ് രണ്ട് ഓട്ടോയിലും ഒരു ബൈക്കിലും ഇടിച്ചു. അപകടത്തിൽ 4 പേർക്ക് സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്.