അതിരമ്പുഴ : അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണത്തോടനുബന്ധിച്ച് നട്ടെല്ലിന് ക്ഷതമേറ്റവരുടെ സംസ്ഥാന കൂട്ടായ്മ സിപ്വ സമ്മേളനവും ബോധവൽക്കരണ ശില്പശാലയും അതിരമ്പുഴയിൽ വെച്ചു
നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസ് ഊരമനയുടെ അധ്യക്ഷയിൽ ചേർന്ന സമ്മേളനവും ബോധവൽക്കരണ ശില്പശാലയും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു.
ജില്ലാ ആശുപത്രി പാലിയേറ്റിവ് കെയർ മെഡിക്കൽ ആഫീസർ ഡോ. ആശ പി. നായർ, ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷാജി ജോസഫ്, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. സുധീഷ് എൻ, റീജ മാത്യു (ജില്ലാ പാലിയേറ്റീവ് കെയർ ), അസോസിയേഷൻ സെക്രട്ടറി ബോബി ജെയിംസ്, ജോയിന്റ് സെക്രട്ടറി ആഗസ്റ്റിൻ പി. ഡി, എബ്രഹാം മാത്യു , ഷീലാ റാണി എന്നിവർ പ്രസംഗിച്ചു.വിവിധ മേഖലകളിൽ തൊഴിൽ നൈപുണ്യം നേടിയവരെ ആദരിച്ചു. ഡോ. റോസമ്മ സോണി സമ്മാനം വിതരണം ചെയ്തു.