ലീഡ്സ്: ആഷസ് മൂന്നാം ടെസ്റ്റിലും മേധാവിത്വം സ്വന്തമാക്കി ഓസീസ്. ആദ്യ ഇന്നിംങ്സ് സ്കോറിൽ നിന്നും 26 റൺ അകലെ ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഓസീസ് ആദ്യ ഇന്നിംങ്സിൽ നിർണ്ണായകമായ ലീഡെടുത്തു. രണ്ടാം ഇന്നിംങ്സിൽ ബാറ്റിംങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായെങ്കിലും മാന്യമായ സ്കോർ കയ്യിലുണ്ട്.
സ്കോർ
ഓസ്ട്രേലിയ – 263 & 84-2
ഇംഗ്ലണ്ട് – 237
ആദ്യ ദിനം 68 ന് നാല് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംങ് അവസാനിപ്പിച്ചത്. എന്നാൽ, സ്കോർ 87 ൽ എത്തിയപ്പോൾ ബ്രെയ്സ്റ്റോയെ ഇംഗ്ലണ്ടിന് നഷ്ടമായി. 12 റൺ മാത്രമാണ് ബ്രെയ്സ്റ്റോയ്ക്ക് നേടാനായത്. പിന്നീട് മോയിൻ അലിയും ബെൻ സ്റ്റോക്ക്സും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാൽ, സ്കോർ 131 ൽ നിൽക്കെ കമ്മിൻസിന്റെ പന്തിൽ ഷോട്ട് പിഴച്ച മോയിൻ അലി 21 റണ്ണുമായി തിരികെ മടങ്ങി. 142 ൽ ക്രിസ് വോക്സും (10), 167 ൽ മാർക്ക് വുഡും (24), 199 ൽ സ്റ്റുവർട്ട് ബ്രോഡും വീണതോടെ ടീം പ്രതിരോധത്തിലായി. എന്നാൽ, ഒലി റോബിൻസണ്ണിനെ ഒരു വശത്ത് നിർത്തി പ്രതിരോധിച്ച് കളിക്കുകയായിരുന്നു സ്റ്റോക്ക്സ്. 108 പന്തിൽ നിന്നും 80 റണ്ണെടുത്ത സ്റ്റോക്ക്സ് അവസാന ബാറ്ററായാണ് പുറത്തായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ഓസീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 11 റണ്ണിൽ നിൽക്കെ ഡേവിഡ് വാർണർ ഒരു റണ്ണുമായി പുറത്ത്. 68 വരെ തട്ടിമുട്ടി കളിച്ചെത്തിച്ച ലെബുഷൈൻ 77 പന്തിൽ 33 റണ്ണുമായി പുറത്തായി. പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്ത് രണ്ട് റൺ മാത്രം നേടി പുറത്തായി. ഇതോടെ 84 ന് മൂന്ന് എന്ന നിലയിലാണ് ഓസ്ട്രേലിയ. ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിംങ്സിൽ മോയിൻ അലി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ബ്രോഡിനാണ് ഒരു വിക്കറ്റ്. ആദ്യ ഇന്നിംങ്സിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്കാണ് ഇംഗ്ലീഷ് നിരയെ തകർത്തത്. മാർഷും, കമ്മിൻസും ഓരോ വിക്കറ്റ് നേടി.