ആഷസിന്റെ മൂന്നാം ദിവസം കളി തടസപ്പെടുത്തി മഴ; മൂന്നാം ദിനം കളി തുടങ്ങാനായില്ല; ആസ്‌ട്രേലിയയ്ക്ക് നിർണ്ണായകമായ ലീഡ്

ലീഡ്‌സ്: ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി തടസപ്പെടുത്തി മഴ. ഒരു പന്ത് പോലും എറിയാൻ അനുവദിക്കാതെയാണ് മഴ കളി തടസപ്പെടുത്തിയിരിക്കുന്നത്. 142 റണ്ണിന്റെ നിർണ്ണായകമായ ലീഡുമായി അസ്‌ട്രേലിയ മുന്നിൽ നിൽക്കുമ്പോഴാണ് മൂന്നാം ദിവസം കളി തടസപ്പെടുത്തി മഴ എത്തിയത്. ഇന്ന് മുഴുവനും ബാറ്റ് ചെയ്ത് നാനൂറിനടുത്ത് ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ടിനെ നാലും അഞ്ചും ദിവസം ബാറ്റിംങിന് വിട്ട് വിജയം സ്വന്തമാക്കാനായിരുന്നു ആസ്‌ട്രേലിയൻ തന്ത്രം.

Advertisements

കഴിഞ്ഞ ദിവസം 116 ന് നാല് എന്ന നിലയിലാണ് ആസ്‌ട്രേലിയ ബാറ്റിംങ് അവസാനിപ്പിച്ചത്. എന്നാൽ മൂന്നാം ദിനം ഒരു പന്ത് പോലും എറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. 18 റണ്ണുമായി ടിം ഹെഡും, 17 റണ്ണുമായി മിച്ചൽ മാർഷുമാണ് ക്രീസിൽ.

Hot Topics

Related Articles