സ്പോർട്സ് ഡെസ്ക്ക് : ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍.ഈ മാസം വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും അടുത്ത മാസം നടക്കുന്ന ടി20 പരമ്പരയിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് സഞ്ജു. അടുത്തയാഴ്ച തുടങ്ങുന്ന ടെസ്റ്റ് പരമ്ബരയ്ക്കായി ടീമിലെ ഭൂരിഭാഗം പേരും വിന്‍ഡീസലെത്തി പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
എന്നാല്‍ വൈറ്റ് ബോള്‍ ടീമിലുള്‍പ്പെട്ട സഞ്ജുവടക്കമുള്ളവര്‍ വൈകാതെ ഇവിടെയെത്തി ടീമിനൊപ്പം ചേരും. ദൈര്‍ഘ്യമേറിയ വിന്‍ഡീസ് പര്യടനത്തിനു മുമ്ബ് കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് സഞ്ജു. കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് ഭാര്യ ചാരുലത രമേഷിനൊപ്പം വിദേശത്തു കറങ്ങുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.ഇപ്പോഴിതാ സഞ്ജുവിന്റെ പുതിയ ഫോട്ടോസും പുറത്തു വന്നിരിക്കുകയാണ്. ഇത്തവണ സഞ്ജുവും ചാരുവും മാത്രമല്ല ഫോട്ടോയിലുള്ളത്. സംവിധായകനും നടനുമായ ബേസില്‍ ജോസഫിനും ഭാര്യക്കും കുഞ്ഞിനുമൊപ്പമുള്ള സഞ്ജുവിന്റെയും ചാരുലതയുടെയും ഫോട്ടോയാണ് വൈറലായിരിക്കുന്നത്. കൂടാതെ മുന്‍ കേരള താരം റൈഫി വിന്‍സെന്റ് ഗോമസിനൊപ്പം ബേസില്‍, സഞ്ജു എന്നിവരുള്ള ഫോട്ടോയും ഇതോടൊപ്പമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജുവിന്റെ വളരെ അടുത്ത സുഹൃത്ത് കൂടിയാണ് ബേസില്‍. വിദേശത്തു നിന്നുള്ള ഫോട്ടോയാണ് ഇതെന്നാണ് സൂചന. ബേസിലാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഇതിനു സഞ്ജു രസകരമായ കമന്റിടുകയും ചെയ്തിട്ടുണ്ട്. എവിടെ എത്തീ എന്നായിരുന്നു ബേസിലിനെ ടാഗ് ചെയ്തുകൊണ്ട് സഞ്ജുവിന്റെ കമന്റ്.
പൊട്ടിച്ചിരിക്കുന്ന മൂന്ന് ഇമോജികളോടെയാണ് ബേസില്‍ ഈ കമന്റിനോടു പ്രതികരിച്ചത്. ആരാധകരും സഞ്ജുവിന്റെ കമന്റിനു താഴെ രസകരമായ കമന്റുകള്‍ ഇട്ടിട്ടുണ്ട്. ഇതില്‍ ചിലതിനോടു സഞ്ജു പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്. വന്നോണ്ടിരിക്കയാണെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എത്തിയിട്ട് പറയണേയെന്നായിരുന്നു ചിരിക്കുന്ന ഇമോജിക്കൊപ്പം സഞ്ജു ഇതിനോടു പ്രതികരിച്ചത്.
മഴ അല്ലെ, ചായ കുടിക്കാന്‍ കേറീക്കായെന്നായിരുന്നു മറ്റൊരു ആരാധകന്‍ കുറിച്ചത്. എത്തിയിട്ടു വിളിക്കൂയെന്നും ഒരു ആരാധകന്‍ കമന്റ് ചെയ്തു. ആയ്‌ക്കോട്ടെയെന്നായിരുന്നു ഇവയോടു സഞ്ജുവിന്റെ മറുപടി. പിങ്കു അണ്ണന്‍ ഫാന്‍സെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ഹഹ, പിങ്കു അണ്ണന്‍ കീയെന്നും സഞ്ജു ഇതിനോടു പ്രതികരിച്ചു.അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരേ മിന്നുന്ന പ്രകടനം നടത്തി അതു വഴി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനും വരാനിരിക്കുന്ന ലോകകപ്പില്‍ കളിക്കാനുമാണ് സഞ്ജു ലക്ഷ്യമിടുന്നത്. റിഷഭ് പന്ത് പരിക്കു കാരണം ലോകകപ്പില്‍ കളിക്കിച്ചേക്കില്ലെന്നാണ് സൂചനകള്‍.
അതുകൊണ്ടു തന്നെ വിന്‍ഡീസ് പര്യടനത്തില്‍ തിളങ്ങിയാല്‍ അതു ലോകകപ്പ് ടീമിലെത്താനുള്ള സഞ്ജുവിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. നിലവില്‍ ഇഷാന്‍ കിഷനും സഞ്ജുവുമാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്നത്.
ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരേയൊരു ടി20 മല്‍സരത്തില്‍ മാത്രമേ സഞ്ജുവിനു കളിക്കാനായിട്ടുള്ളൂ. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലായിരുന്നു ഇത്. പക്ഷെ ഈ കളിയില്‍ ഫീല്‍ഡ് ചെയ്യവെ അദ്ദേഹത്തിന്റെ കാലിനു പരിക്കേറ്റു. ഇതോടെ ശേഷിച്ച രണ്ടു ടി20കളില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്തു.
ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാതെ പോയതിനാല്‍ തൊട്ടു പിന്നാലെ നടന്ന ന്യൂസിലാന്‍ഡുമായുള്ള ടി20, ഏകദിന പരമ്ബരകളിലേക്കു സഞ്ജു പരിഗണിക്കപ്പെട്ടില്ല. അതിനു ശേഷം ഓസ്‌ട്രേലിയയുമായിട്ടാണ് ഇന്ത്യ അവസാനമായി ഏകദിന പരമ്ബര കളിച്ചത്. പക്ഷെ സഞ്ജു ഇതില്‍ നിന്നും തഴയപ്പെടുകയായിരുന്നു. അതിനു ശേഷം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ച സഞ്ജു ഇപ്പോള്‍ വിന്‍ഡീസ് പര്യടനത്തിനൊരുങ്ങുകയാണ്.