ഫ്രാൻസിന്റെ തോല്‍വിയില്‍ നിരാശ വേണ്ട ; ഞങ്ങള്‍ ഒരു ലോകകപ്പ് കൂടി നേടും : കിലിയൻ എംബാപ്പെ

സ്പോർട്സ് ഡെസ്ക്ക് : കഴിഞ്ഞ ലോകകപ്പിലെ ഫ്രാൻസിന്റെ തോല്‍വിയില്‍ നിരാശ വേണ്ടെന്ന് സൂപ്പര്‍ താരം കിലിയൻ എംബാപ്പെ. ഇത് താല്‍ക്കാലികമായ തിരിച്ചടി മാത്രമാണ്.സമീപ ഭാവിയില്‍ തന്നെ ഫ്രാൻസ് വീണ്ടും ലോകകപ്പ് കിരീടം ഉയര്‍ത്തുമെന്ന് താരം പറഞ്ഞു. ഫ്രഞ്ച് മാധ്യമമായ ലെ ക്വിപ്പിനോട് സംസാരിക്കുകയായിരുന്നു കിലിയൻ എംബാപ്പെ.

Advertisements

എംബാപ്പെയുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.”എനിക്ക് ഒരു കാര്യത്തില്‍ മാത്രമെ പശ്ചാത്താപം ഉള്ളൂ. അത് കഴിഞ്ഞ ലോകകപ്പ് ഫ്രാൻസിന് നേടി കൊടുക്കാൻ കഴിയാത്തതാണ്. അവസാന നിമിഷമാണ് ഞങ്ങള്‍ക്ക് കാലിടറിയത്. പക്ഷേ, ഈ നിരാശ താല്‍ക്കാലികം മാത്രമാണ്. ഭാവിയില്‍ ഞങ്ങളെ സന്തോഷം കാത്തിരിക്കുകയാണ്. ഞങ്ങള്‍ ഒരു ലോകകപ്പ് കൂടി നേടുമെന്നാണ് എന്റെ അഭിപ്രായം. ഞങ്ങളുടെ ടീമിന് ഈ ആഗ്രഹവും സ്വപ്നവും ഉണ്ട്.” എംബാപ്പെ പറഞ്ഞു.

Hot Topics

Related Articles