ആഷസ് മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്; ഓസ്‌ട്രേലിയൻ ലീഡ് മുന്നൂറിൽ താഴെയൊതുക്കി കളിയിലേയ്ക്കു തിരിച്ചു വന്ന് ഇംഗ്ലണ്ട്; രണ്ടു ദിനം ശേഷിയ്‌ക്കെ വിജയ പ്രതീക്ഷയിൽ ഇരുടീമുകളും

ലീഡ്‌സ് : ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റും ആവേശകരമായ അന്ത്യത്തിലേയ്ക്ക്. ഇംഗ്ലണ്ടിന് ഏറെ നിർണ്ണായകമായ മത്സരത്തിൽ ഓസ്‌ട്രേലിയ 251 റണ്ണിന്റെ വിജയലക്ഷ്യമാണ് വച്ചു നീട്ടിയത്. രണ്ടാം ഇന്നിംങ്‌സിൽ ചങ്കൂറ്റത്തോടെ ബാറ്റിംങ് ഏറ്റെടുത്ത ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ മൂന്നാം ദിവസം അവസാനിപ്പിച്ചിട്ടുണ്ട്. നാലാം ദിനത്തിലെ ആദ്യ സെഷൻ അനുസരിച്ചിരിക്കും കളിയുടെ ഗതി വിഗതികൾ.

Advertisements

മൂന്നാം ദിനത്തിന്റെ പകുതിയിലേറെ സമയവും കളി മഴ കൊണ്ടു പോയിരുന്നു. ഇതിനു പിന്നാലെ 116 ന് നാല് എന്ന നിലയിലാണ് ഓസ്‌ട്രേലിയ കളി പുനരാരംഭിച്ചത്. ഓസ്‌ട്രേലിയയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മാർഷ് , ഹെഡ് സഖ്യത്തെ പിരിച്ച് ക്രിസ് വോക്‌സാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 28 റണ്ണുമായി മാർഷ് പുറത്തായതിനു പിന്നാലെ എത്തിയ ആർക്കും കാര്യമായി പ്രതിരോധിച്ച് നിൽക്കാനിയില്ലെങ്കിലും, ഒരറ്റത്ത് ഒറ്റയ്ക്ക് ഹെഡ് പൊരുതിയതാണ് ഓസട്രേലിയയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാർഷിനു പിന്നാലെ 139 ൽ അഞ്ചു റണ്ണുമായി അലക്‌സ് കാരി പുറത്തായതോടെ ഓസ്‌ട്രേലിയൻ ഇന്നിംങ്‌സിൽ പാളം തെറ്റൽ തുടങ്ങി. 168 ൽ സ്റ്റാർക്കും (16), 170 ൽ കമ്മിൻസും (1) വീണതോടെ ഓസ്‌ട്രേലിയയെ പെട്ടന്ന് പുറത്താക്കാമെന്നായിരുന്നു ഇംഗ്ലീഷ് ബൗളർമാരുടെ പ്രതീക്ഷ. എന്നാൽ, മർഫിയെ (11) ഒരു വശത്ത് നിർത്തിയ ഹെഡ് (77) ആക്രമിച്ചു തന്നെയാണ് കളിച്ചത്. ബ്രോഡിന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ കുടുങ്ങി മർഫി പോയതിന് പിന്നാലെ രണ്ടു സിക്‌സറുകൾ പറത്തിയ ഹെഡ് സ്‌കോറിംങിന് വേഗം കൂട്ടാൻ ശ്രമിച്ചു. ഒരു പന്ത് മാത്രം നേരിട്ട ബോളണ്ട് മറുവശത്ത് നിൽക്കുമ്പോൾ, വീണ്ടും സിക്‌സിനു ശ്രമിച്ച ഹെഡ്, ബ്രോഡിന്റെ പന്തിൽ ഡക്കറ്റിന് ക്യാച്ച് നൽകി മടങ്ങി.

വോക്‌സും, ബ്രോഡും മൂന്നു വിക്കറ്റ് വീതം വീഴ്തിയപ്പോൾ, വുഡിനാണ് രണ്ടു വിക്കറ്റ്. മറുപടി ബാറ്റിംങ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി കാർവ് ളി (9), ഡക്കറ്റ് (18) എന്നിവരാണ് ക്രീസിൽ. വിക്കറ്റ് നഷ്ടം കൂടാതെ ഇംഗ്ലണ്ട് 27 റണ്ണെടുത്തിട്ടുണ്ട് നിലവിൽ. രണ്ടു ദിവസം ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് വിജയിക്കാൻ 224 റൺ വേണം. ആദ്യ ഇന്നിംങ്‌സിൽ 26 റണ്ണെടുത്ത ഓസ്‌ട്രേലിയ രണ്ടാം ഇന്നിംങ്‌സിൽ 224 റണ്ണാണ് എടുത്തത്. ഇംഗ്ലണ്ടിന് 237 റണ്ണാണ് ഒന്നാം ഇന്നിംങ്‌സിൽ ഉള്ളത്.

Hot Topics

Related Articles