സിനിമാ ഡെസ്‌ക്
മലയാള സിനിമയിൽ എല്ലാക്കാലത്തും ഹിറ്റായ നായകന്മാരേക്കാൾ പലപ്പോഴും അഭിനയം കൊണ്ട് ഓർത്തിരിക്കുക പ്രതിനായകന്മാരെ ആയിരിക്കും. ഇത്തരത്തിൽ എല്ലാക്കാലത്തും മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിച്ച നടനാണ് എൻ.എഫ് വർഗീസ്. ആകാശ ദൂതിലെ വില്ലനിൽ നിന്നും വിശ്വനാഥനായും, മണപ്പളി പവിത്രനായും, ളാഹേൽവക്കച്ചനായും ഇന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുകയാണ് എൻ.എഫ് വർഗീസ്. കാലമിത്ര കഴിഞ്ഞിട്ടും എൻ.എഫ് എന്ന രണ്ടക്ഷരം ഇന്നും സോഷ്യൽ മീഡിയ അടക്കി ഭരിക്കുകയാണ്. മലയാളികളെ വിട്ടു പോയി വർഷങ്ങൾ കഴിഞ്ഞിട്ടും എൻ.എഫ് വർഗീസിന്റെ പഴയ സിനിമാ വീഡിയോകൾ മില്യണുകൾ അടിച്ചു മുന്നേറുകയാണ്.
53 ആം വയസിൽ അകാലത്തിലാണ് എൻ.എഫ് വർഗീസ് കളം വിട്ടു പോയത്. പത്രത്തിലെ വിശ്വനാഥനും, ളാഹേൽവക്കച്ചനുമാണ് ഇന്നും മലയാളി യുവത്വം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നത്. പത്രത്തിലെ വിശ്വനാഥന്റെ അടിച്ചതാരാടാ ആണ്ടവനോ അതോ സേഡ്ജിയോ എന്ന ഡയലോഗിന് മാത്രമുണ്ട് സോഷ്യൽ മീഡിയയിൽ പ്രത്യേക ഫാൻ ബേസ്. അടുത്തിടെ മലയാള മനോരമ തയ്യാറാക്കിയ നുമ്മ പറഞ്ഞ നടൻ പരിപാടിയിൽ പ്രസിദ്ധീകരിച്ച വീഡിയോ പോലും മില്യണുകൾ കടന്നാണ് പറന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓരോ തവണയും യുവ പ്രേക്ഷകർ മാറി മാറി കാണുന്ന വീഡിയോകളിൽ ഒന്നാണ് അടിച്ചതാരാടാ ആണ്ടവനോ അതോ സേഡ്ജിയോ എന്ന ഡയലോഗ്. പത്രത്തിന്റെ തന്റെ ഇൻേ്രട സീനിൽ വിശ്വനാഥനായി എൻ.എഫ് നൽകുന്ന ഒരു പകർന്നാട്ടമുണ്ട്. സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലന്റെ തുടക്കമായിരുന്നു. 24 വർഷം കഴിഞ്ഞിട്ടും ഇന്നും ആ വില്ലനിസത്തിന്റെ ചൂടും ചൂരും കൊച്ചി വിട്ടു പോയിട്ടില്ല. ഒപ്പം നിൽക്കുന്ന വില്ലന്മാരെ സ്വന്തം നാക്ക് കൊണ്ടു വിറപ്പിച്ചു നിർത്തുന്ന വിശ്വനാന്റെ വീഡിയോ അക്ഷരാർത്ഥത്തിൽ ഇന്ന് മലയാളി യുവത്വം ഏറ്റെടുക്കുകയാണ്.
രഞ്ജി പണിക്കരുടെ മോഹൻലാൽ ചിത്രം, പ്രജയിലെ ഡയലോഗുകളും ഇന്ന് മലയാളി ഏറ്റുവാങ്ങുകയാണ്. പ്രജ ഇറങ്ങുന്ന സമയത്ത് പിച്ചവച്ചു തുടങ്ങിയിട്ടു മാത്രമുണ്ടായിരുന്ന യുവാക്കളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ളാഹേൽവക്കച്ചന്റെ അഴിഞ്ഞാട്ടത്തിനു ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. ഇത് തന്നെയാണ് ആ നടന്റെ റേഞ്ചിന്റെ ഏറ്റവും ഉദാഹരണം.