മാഞ്ചസ്റ്റര്‍ : രാജ്യത്തിനും ക്ലബിനും വേണ്ടി 800 ഗോളുകള്‍ തികച്ച് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. തന്റെ 1095 മത്തെ സീനിയര്‍ മത്സരത്തില്‍ ആണ് റൊണാള്‍ഡോ 800 മത്തെ ഗോള്‍ നേടിയത്. ആഴ്സണലിന് എതിരെ നേടിയ ആദ്യ ഗോളോടെ 800 ഗോളുകള്‍ തികച്ച റൊണാള്‍ഡോ തുടര്‍ന്ന് പെനാല്‍ട്ടിയിലൂടെ 801 മത്തെ ഗോളും തികച്ചു.
2002ല്‍ തന്റെ ആദ്യ സീനിയര്‍ ഗോള്‍ നേടിയ റൊണാള്‍ഡോ 2021 ലും ആ മികവ് തുടരുകയാണ്. നിലവില്‍ ബ്രസീല്‍ ഇതിഹാസം പെലെ, ചെക്കോസ്ലോവാക്യയുടെ ജോസഫ് ബികാന് എന്നിവര്‍ റൊണാള്‍ഡോയെക്കാള്‍ ഗോളുകള്‍ നേടിയവര്‍ ആണ് പറയുന്നു എങ്കിലും ഇവരുടെ കണക്കുകള്‍ പലതും എല്ലാവരും അംഗീകരിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനാല്‍ തന്നെ ആഗോളമായി എല്ലാവരും അംഗീകരിച്ച 800 ഗോളുകള്‍ നേടുക എന്ന റെക്കോര്‍ഡ് റൊണാള്‍ഡോക്ക് തന്നെയാണ്. ക്ലബ്ബ് തലത്തില്‍ സ്പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് ടീമുകള്‍ക്ക് ഗോളുകള്‍ അടിച്ചു കൂട്ടിയ റൊണാള്‍ഡോ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം കൂടിയാണ്.