സ്പോർട്സ് ഡെസ്ക്ക് : പുരുഷ ഡബിള്‍സില്‍ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, ഓസ്ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം. ആറാം സീഡ് ആയ അവര്‍ മൂന്നു സെറ്റ് പോരാട്ടത്തില്‍ ഡച്ച് സഖ്യമായ ടാലൻ ഗ്രീക്സ്പൂര്‍, ബാര്‍ട്ട് സ്റ്റീവൻസ് സഖ്യത്തെ ആണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മറികടന്നത്.ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് ഡച്ച് സഖ്യം ആണ് നേടിയത്.
തുടര്‍ന്ന് തിരിച്ചു വന്ന ബോപ്പണ്ണ സഖ്യം നിര്‍ണായകമായ രണ്ടാം സെറ്റില്‍ ഡച്ച് സഖ്യത്തിന്റെ അവസാന സര്‍വീസ് ബ്രേക്ക് ചെയ്തു സെറ്റ് 7-5 നു നേടി മത്സരത്തില്‍ ഒപ്പമെത്തി. മൂന്നാം സെറ്റില്‍ കൂടുതല്‍ മികവ് പുറത്ത് എടുത്ത ബോപ്പണ്ണ സഖ്യം സെറ്റ് 6-2 നു നേടി സെമിഫൈനല്‍ ഉറപ്പിച്ചു. രോഹൻ ബോപ്പണ്ണ എന്ന ഇന്ത്യൻ ഇതിഹാസത്തിനിത് മൂന്നാം വിംബിള്‍ഡണ്‍ സെമിഫൈനലാണ് .