സ്പോർട്സ് ഡെസ്ക്ക് : ദേവ്ധര്‍ ട്രോഫി ക്രിക്കറ്റിനുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ രോഹൻ കുന്നുമ്മലും സിജോമോൻ ജോസഫും ഇടംനേടി.പോണ്ടിച്ചേരിയില്‍ 24നാണ് മത്സരം.
സച്ചിൻ തെണ്ടുല്‍ക്കറിന്റെ മകനും പേസ് ബൗളറുമായ അര്ജുൻ തെണ്ടുല്‍ക്കറും സൗത്ത് സോണ്‍ ടീമിലുണ്ട്.
Advertisements
ഗോവയെ പ്രതിനിധീകരിച്ചാണു അര്ജുൻ കളിക്കുന്നതെന്നതിനാലാണു സൗത്ത് സോണിലുള്പ്പെട്ടത്. മായങ്ക് അഗര്‍വാളാണു സൗത്ത് സോണ്‍ ക്യാപ്റ്റൻ. ഓപ്പണിംഗ് ബാറ്ററായ രോഹൻ കുന്നമ്മലാണു വൈസ് ക്യാപ്റ്റൻ. കേരള പശ്ചാത്തലമുള്ള ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്.