ധാക്ക : ബംഗ്ലാദേശിനെതിരായ മൂന്നാം ടി ട്വന്റിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 20 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് നേടി.ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 45 റണ്‍സെടുത്ത് ടോപ് സ്‌കോററായി ജെമീമ റോഡ്‌റിഗ്സ് 28 റണ്‍സെടുത്തു.
ബംഗ്ലാദേശിന് വേണ്ടി റബേയ ഖാന്‍ 16 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് പത്ത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് നേടിയിട്ടുണ്ട്. ഷമീമ സുല്‍ത്താനയും നിഗര്‍ സുല്‍ത്താനയുമാണ് ക്രീസില്‍. മലയാളി താരം മിന്നുമണിയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യന്‍ വനിതകള്‍ മൂന്ന് മത്സര പരമ്പര 2-0ത്തിന് സ്വന്തമാക്കിയിരുന്നു.