സ്വതസിദ്ധമായ തന്റെ അവതരണ ശൈലിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അവതാരികയും നടിയുമാണ് പേളി മാണി. ബിഗ് ബോസിലെ ശ്രീനിഷുമായുള്ള പ്രണയവും കല്യാണവുമെല്ലാം നാം കാണുകയും ചെയ്തു. പേളി ഗർഭിണിയായ സമയവും നിലയുടെ ഓരോ കുസ്യതികളും കുറുമ്പുമെല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ ഏറെ സന്തോഷകരമായ പുതിയ ഒരു വാർത്തയുമായാണ് പേളി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരമാണ് പേളി അറിയിച്ചിരിക്കുന്നത്. ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നില പറയുന്ന ഒരു വാചകമാണ് പേളി ആദ്യം കുറിച്ചിരിക്കുന്നത്. ‘അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റില്‍ ദോശ’ എന്നാണ് ആ വാചകം. “മനോഹരമായ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹം വേണം”. മൂന്ന് മാസം ഗര്‍ഭിണിയാണ് താനെന്നും ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിട്ടുണ്ട്.
2019 മെയ് 5 ന് ക്രിസ്ത്യന്‍ മതാചാര പ്രകാരവും മെയ് 8 ന് ഹിന്ദു ആചാര പ്രകാരവും ഇരുവരുടെയും വിവാഹം നടന്നു. 2021 മാര്‍ച്ച് 20 നാണ് നില എന്ന ആദ്യ കുട്ടി ജനിച്ചത്.