ഇതൊരു തുടക്കം മാത്രമാണ്, എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട് ; ആദ്യ സെഞ്ചുറി മാതാപിതാക്കൾക്ക് സമ്മാനിച്ച് യശസ്വി ജയ്സ്വാൾ

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യൻ ഓപ്പണിംഗ് ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ തന്റെ ആദ്യ സെഞ്ച്വറി മാതാപിതാക്കള്‍ക്ക് സമര്‍പ്പിച്ചു, വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ജയ്സ്വാള്‍ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.ജയ്‌സ്വാള്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഇപ്പോള്‍ 143 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.

Advertisements

“ഈ ഇന്നിംഗ്സ് എനിക്കും എന്റെ കുടുംബത്തിനും എന്റെ യാത്രയിലുടനീളം എന്നെ പിന്തുണച്ച എല്ലാവര്‍ക്കും വേണ്ടിയാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നീണ്ട യാത്രയാണ്, അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” ജയ്സ്വാള്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സെഞ്ച്വറി എന്റെ മാതാപിതാക്കള്‍ക്കും ദൈവത്തിനും സമര്‍പ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്, എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ജയ്‌സ്വാള്‍ പറഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ ഇപ്പോള്‍ ഇന്ത്യ 312-2 എന്ന നിലയിലാണ്.

Hot Topics

Related Articles