ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ; ഇന്ത്യയ്ക്ക് വേണ്ടി നാലാം സ്വർണ്ണം എറിഞ്ഞിട്ട് തജീന്ദര്‍പാല്‍ സിംഗ് തൂര്‍

ബാങ്കോക്ക് : ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഇന്ത്യയ്‌ക്കായി നാലാം സ്വര്‍ണം നേടി തജീന്ദര്‍പാല്‍ സിംഗ് തൂര്‍ . ഞരമ്പിന് പരിക്കേല്‍ക്കുന്നതിന് തൊട്ടു മുൻപ് തന്റെ രണ്ടാം ശ്രമത്തില്‍ 20.23 മീറ്റര്‍ എറിഞ്ഞിട്ടാണ് താരം ഏഷ്യൻ ചാമ്പ്യനായത്.
ഇറാന്റെ സബേരി മെഹ്ദി 19.98 മീറ്റര്‍ എറിഞ്ഞ് വെള്ളിയും കസാക്കിസ്ഥാന്റെ ഇവാൻ ഇവാനോവ് 19.87 മീറ്ററുമായി വെങ്കലവും നേടി.

Advertisements

ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് ഒരു മാസം മാത്രം ശേഷിക്കെ തജീന്ദര്‍പാല്‍ സിംഗിന്റെ പരിക്ക് ഇന്ത്യയ്ക്ക് ആശങ്കയുണര്‍ത്തുന്നുണ്ട്. തുടര്‍ച്ചയായി ഏഷ്യൻ ചാമ്പ്യൻഷിപ്പ് കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ഷോട്ട്പുട്ടറായി ഇതോടെ തൂര്‍ മാറി .കഴിഞ്ഞ മാസം ഭുവനേശ്വറില്‍ നടന്ന ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യൻഷിപ്പില്‍ 21.77 മീറ്റര്‍ എറിഞ്ഞ് ഏഷ്യൻ റെക്കോര്‍ഡോടെ താരം ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിരുന്നു.

Hot Topics

Related Articles