റോസേവൂ: ദുർബലമായ വിൻഡീസ് ബാറ്റിംങ് നിരയെയും ബൗളിംങ് നിരയെയും അടിച്ചു പഞ്ചറാക്കി ഇന്ത്യയ്്ക്ക് ആദ്യ ടെസ്റ്റിൽ ഉജ്വല വിജയം. മൂന്നു ദിവസം പോലും കളി നീളാൻ അനുവദക്കാതെ, രണ്ടിന്നിംങ്സിലുമായി ഒന്നര ദിവസം മാത്രം ബാറ്റ് ചെയ്യിച്ചാണ് ഇന്ത്യ വിൻഡീസിനെ തകർത്ത് തരിപ്പണമാക്കിയത്. 141 റണ്ണിനും ഒരിന്നിംങ്സിനുമാണ് ഇന്ത്യൻ വിജയം. ഇരട്ടസെഞ്ച്വറിയ്ക്കരികിൽ എത്തിയ യശസ്വി ജെയ്സ്വാൾ എന്ന പുത്തൻ താരോദയമാണ് ഇന്ത്യൻ നിരയിൽ താരമായി മാറിയത്.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ആദ്യ ദിനം തന്നെ 150 റണ്ണിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യൻ ഓപ്പണർമാരായ ജയ്സ്വാളും (171), രോഹിത് ശർമ്മയും (103) ചേർന്ന് 229 റണ്ണിന്റെ കൂട്ടുകെട്ട് ആരംഭിച്ചതോടെ തന്നെ കളിയുടെ വിധി ഏതാണ്ട് വ്യക്തമായിരുന്നു. പിന്നാലെ എത്തിയ കോഹ്ലിയും (76) രവീന്ദ്ര ജഡേജയും (പുറത്താകാതെ 37) ചേർന്ന് സ്കോർ 400 കടത്തിയതോടെ ഇന്ത്യൻ ടീം ഒന്നാം ഇന്നിംങ്സ് ഡിക്ലയർ ചെയ്യുയായിരുന്നു. 271 റണ്ണിന്റെ വിജയലക്ഷ്യമാണ് രണ്ടാം ഇന്നിംങ്സിൽ ഇന്ത്യ വെസ്റ്റിൻഡീസിനു മുന്നിൽ ഉയർത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ഇന്നിംങ്സ് ആരംഭിച്ച വിൻഡീസിന് സ്കോർ എട്ടിൽ നിൽക്കെ ചന്ദ്രപോളിനെ (7) ജഡേജ വീഴ്ത്തി വിക്കറ്റ് വീഴ്ച്ചയ്ക്ക് തുടക്കമിട്ടു. ബ്രാത്ത് വെയിറ്റും (7), ബ്ലാക്ക് വുഡും (5), അലിക് അസ്താനെയും (28), അൽസാരി ജോസഫും (13), കോൺവാളും (4), കെമറോച്ചും (0), ജെമീൽ വാരീഷും (18) അടക്കം ഏഴു വിക്കറ്റുകളാണ് അശ്വിൻ പിഴുതെടുത്തത്. രണ്ട് വിക്കറ്റ് പിഴുത് ജഡേജയും, ഒരു വിക്കറ്റുമായി സിറാജും ഇന്ത്യയെ വിജയിപ്പിക്കുന്നതിൽ ഏറെ നിർണ്ണായകമായി മാറി.