പുല്‍കോര്‍ട്ടിലെ രാജാവിനെ ഇന്നറിയാം ; വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം ഫൈനൽ ഇന്ന് ; നൊവാക് ജോക്കോവിച്ചും കാര്‍ലോസ് അല്‍കാരസും നേർക്കുനേർ

ലണ്ടൻ : പുല്‍കോര്‍ട്ടിലെ ഏക ഗ്രാൻഡ്‌സ്ലാമായ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗത്തിലെ ജേതാവിനെ ഇന്നറിയാം. ഫൈനലില്‍ സെര്‍ബിയൻ താരം നൊവാക് ജോക്കോവിച്ച്‌ സ്‌പാനിഷ് താരം കാര്‍ലോസ് അല്‍കാരസിനെ നേരിടും. ഇറ്റലിയുടെ ജാനിക്ല സിന്നറെ 6-3, 6-4, 7-6 എന്ന സ്‌കോറിന് മറികടന്നാണ് ജോക്കോവിച്ച്‌ ഒമ്ബതാം വിംബിള്‍ഡണ്‍ ഫൈനലില്‍ ഇടം പിടിച്ചത്.

Advertisements

സെര്‍ബിയൻ താരത്തിന്‍റെ 35-ാം ഗ്രാൻഡ്‌സ്ലാം ഫൈനലാണിത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പുരുഷ താരം 35 ഗ്രാൻഡ്‌സ്ലാം ഫൈനലുകള്‍ കളിക്കുന്നത്. ഇത്തവണ കിരീടംനേടാനായാല്‍ 24 ഗ്രാൻഡ്‌സ്ലാം എന്ന നേട്ടം സ്വന്തമാക്കാനും താരത്തിനാകും.
20 കാരനായ അല്‍കാരസ് മൂന്നാം സീഡായ റഷ്യൻ താരം ഡാനില്‍ മെദ്‌വദേവിനെ 6-3, 6-3, 6-3 എന്ന സ്‌കോറിന് നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്

Hot Topics

Related Articles