മിശിഹയിനി പിങ്ക് ജഴ്സിയില്‍ പന്ത് തട്ടും ; യൂറോപ്യൻ ഫുട്ബാള്‍ കളിക്കളം വിട്ട മെസി അമേരിക്കൻ മേജര്‍ ലീഗിൽ ഇന്റര്‍ മയാമി ക്ലബ്ബിൽ

സ്പോർട്സ് ഡെസ്ക്ക് : ഇന്‍റര്‍ മയാമിയുടെ പിങ്ക് ജഴ്സിയില്‍ ഒടുവില്‍ ഇതിഹാസ താരം ലയണല്‍ മെസ്സി. യൂറോപ്യൻ ഫുട്ബാള്‍ കളിക്കളം വിട്ട സൂപ്പര്‍താരം അമേരിക്കൻ മേജര്‍ ലീഗിലെ ഇന്റര്‍ മയാമി ക്ലബുമായി ധാരണയിലെത്തി.പിന്നാലെ ക്ലബിന്‍റെ പത്താം നമ്പര്‍ പിങ്ക് ജഴ്സിയും ധരിച്ചു നില്‍ക്കുന്ന മെസ്സിയുടെ ചിത്രവും വിഡിയോയും ക്ലബ് ഔദ്യോഗികമായി അവരുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കരാര്‍ പൂര്‍ത്തീകരിക്കുന്നതിനായി മെസ്സി ഭാര്യക്കും മൂന്നു മക്കള്‍ക്കുമൊപ്പം കഴിഞ്ഞദിവസം ഫ്ലോറിഡയിലെത്തിയിരുന്നു.

Advertisements

ക്ലബിന്‍റെ ഹോംഗ്രൗണ്ടായ ഫോര്‍ട്ട് ലോഡര്‍ഡേലിലെ ഡി.ആര്‍.വി പിങ്ക് സ്റ്റേഡിയത്തില്‍ ഞായറാഴ്ച ആരാധകര്‍ക്കു മുൻപില്‍ മെസ്സിയെ അവതരിപ്പിക്കും.’ദി അണ്‍വീല്‍’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി പ്രാദേശിക സമയം രാത്രി എട്ടിനാണ്. 21ന് മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളുമായി ലീഗ്സ് കപ്പ് മത്സരത്തില്‍ മെസ്സി ഇന്റര്‍ മയാമിക്കു വേണ്ടി അരങ്ങേറും. രണ്ടര വര്‍ഷത്തേക്കാണ് മെസ്സി മുൻ ഇംഗ്ലീഷ് സൂപ്പര്‍താരം ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ക്ലബുമായി കരാറിലെത്തിയത്. കരാറിന്‍റെ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഏകദേശം ആറു കോടി യു.എസ് ഡോളര്‍ (492 കോടി രൂപ) ആയിരിക്കും വാര്‍ഷിക പ്രതിഫലമെന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്പാനിഷ് ഭാഷയില്‍ ‘സ്വാഗതം 10’ എന്ന ക്യാപ്ഷനൊപ്പമാണ് മെസ്സി ക്ലബിന്‍റെ ജഴ്സിയും ധരിച്ചുനില്‍ക്കുന്ന ചിത്രം ഇന്‍റര്‍ മയാമി അവരുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കൂടാതെ, ഒരു ചെറു വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ഇന്റര്‍ മയാമി ക്ലബും മേജര്‍ ലീഗ് സോക്കറും തെരഞ്ഞെടുത്തതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് എം.എല്‍.എസ് കമീഷണര്‍ ഡോണ്‍ ഗാര്‍ബര്‍ അറിയിച്ചു.മെസ്സിയുടെ തീരുമാനം അമേരിക്കൻ ലീഗിനും വടക്കേ അമേരിക്കയിലെ ഫുട്ബാളിനും ഊര്‍ജം നല്‍കും. മെസ്സിയുടെ വരവോടെ ലോകത്തെ മികച്ച കളിക്കാര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ലീഗമായി എം.എല്‍.എസ് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാഴ്സലോണയിലെ സഹതാരമായിരുന്ന സെര്‍ജിയോ ബുസ്കെറ്റ്സും മിയാമിയുമായി ധാരണയിലെത്തിയിട്ടുണ്ട്.

Hot Topics

Related Articles