കേരള ബ്ളാസ്റ്റേഴ്സിന്റെ പത്താം നമ്പറിൽ ഇനി ലുണ : ലൂണ ധരിക്കുന്നതി ഖബ്രയുടെ നമ്പർ 

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ആരാധകരുടെ പ്രിയപ്പെട്ട താരം അഡ്രിയാൻ ലൂണക്ക് ക്ലബില്‍ പുതിയ ജേഴ്സി നമ്ബര്‍. ലൂണ പുതിയ സീസണില്‍ 10ആം നമ്ബര്‍ അണിയും എന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണ്‍ വരെ ഖാബ്ര ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പത്താം നമ്ബര്‍. ഖാബ്ര ഈസ്റ്റ് ബംഗാളിലേക്ക് പോയതോടെയാണ് ആ ജേഴ്സി ഒഴിഞ്ഞത്‌. ലൂണ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സില്‍ നമ്ബര്‍ 20 ജേഴ്സി ആയിരുന്നു അണിഞ്ഞിരുന്നത്.

Advertisements

കഴിഞ്ഞ സീസണില്‍ ആകെ 20 മത്സരങ്ങളില്‍ കളിച്ച ലൂണ 4 ഗോളുകള്‍ നേടിയിരുന്നു. മികച്ച 6 അസിസ്റ്റുകളും ലൂണ നല്‍കി. തന്റെ ടീമായ ബ്ലാസ്റ്റേഴ്സിനെ ഒരിക്കല്‍ കൂടി പ്ലേഓഫിലെത്താനും ലൂണ സഹായിച്ചു.

Hot Topics

Related Articles