മഹാകവി കുമാരനാശാന്റെ 150 -മത് ജന്മവാർഷികാഘോഷവും വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവും വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു 

വൈക്കം : എസ്. എൻ.ഡി. പി യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ 150 -മത് ജന്മവാർഷികാഘോഷവും വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവും, വിദ്യാഭ്യാസ അവാർഡ് വിതരണവും,  പഠന ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും,  വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ കോകില നാദം എന്ന പേരിൽ നടന്ന  സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ്‌ ഏ. ഡി പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.എസ് എൻ ട്രെസ്റ്റ് ബോർഡ്‌ മെമ്പർ പ്രീതി നടേശൻ ഭദ്രദീപപ്രകാശനം നിർവഹിച്ചു.

Advertisements

യൂത്ത്മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സജീഷ് മണലേൽ വിഷയാവതരണം നടത്തി.യോഗം കൗൺസിലർ ഏ. ജി. തങ്കപ്പൻ മുഖ്യപ്രഭാഷണo നടത്തി.  തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ്‌ ഇ. ഡി. പ്രകാശൻ, യോഗം ബോർഡ്‌ മെമ്പർ ടി. സി. ബൈജു, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജയൻ പ്രസാദ് മേമ്മുറി, എം. എസ്.സന്തോഷ്‌, രാജൻ കാപ്പിലാംകൂട്ടം, എൻ. ശിവാനന്ദൻ, വി. പി. ബാബു, എം. ഡി. ശശിധരൻ, യൂത്ത്‌മൂവ്മെന്റ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ. ടി. എൽ, സെക്രട്ടറി കെ. വി. ധനേഷ്, വനിതാ സംഘം പ്രസിഡന്റ്‌ സുധാമോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി എന്നിവർ പ്രസംഗിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയൻ സെക്രട്ടറി സി. എം. ബാബു സ്വാഗതവും വൈസ് പ്രസിഡന്റ്‌ കെ. എസ്. കിഷോർകുമാർ നന്ദിയും രേഖപ്പെടുത്തി. ആപ്പാഞ്ചിറ മാന്നാറിൽ നിന്നും 300 ൽ അധികം  ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ  തുറന്ന ജീപ്പിൽ കടുത്തുരുത്തി സെൻട്രൽ  ജംഗ്ഷനിൽ എത്തിയ ജനറൽ സെക്രട്ടറിയെ ക്ഷേത്ര കവാടത്തിന് മുൻപിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സമ്മേളന നഗറിലേക്ക് സ്വീകരിച്ചത്.

Hot Topics

Related Articles