കോഹ്ലിയെ വളരെ എളുപ്പത്തില്‍ പുറത്താക്കുവാൻ കഴിയും ; മികച്ച ബാറ്റ്സ്മാൻ ബാബർ അസം ; മുൻ പാകിസ്ഥാൻ പേസർ റാണ നവേദ് ഉള്‍ ഹഖ്

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യൻ സൂപ്പര്‍താരം വിരാട് കോഹ്ലിയേക്കാള്‍ മികച്ച ബാറ്റ്സ്മാൻ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബര്‍ അസമാണെന്ന് മുൻ പാകിസ്ഥാൻ പേസര്‍ റാണ നവേദ് ഉള്‍ ഹഖ്.ഇന്ത്യയിലെ ബാറ്റിങിന് അനുകൂലമായ പിച്ചുകളിലാണ് കോഹ്ലി കളിച്ചതെന്നും അതുകൊണ്ട് ബാബറിനേക്കാള്‍ കൂടുതല്‍ ഷോട്ടുകള്‍ കോഹ്ലിയുടെ കൈവശം ഉള്ളതെന്നും റാണ അഭിപ്രായപെട്ടു.

Advertisements

ബാബര്‍ കോഹ്ലിയേക്കാള്‍ മികച്ച ടെക്നിക്കുള്ള ബാറ്റ്സ്മാനായതിനാല്‍ ചുരുക്കം അവസരങ്ങളില്‍ മാത്രമേ ബാബര്‍ പരാജയപെടൂവെന്നും പക്ഷേ കോഹ്ലി കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷമായി മോശം ഫോമിലാണെന്നും മുൻ പാക് പേസര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരില്‍ രണ്ട് പേര്‍ക്കെതിരെ പന്തെറിയുകയാണെങ്കില്‍ കോഹ്ലിയെ വളരെ എളുപ്പത്തില്‍ താൻ പുറത്താക്കുമായിരുന്നുവെന്നും മികച്ച ഔട്ട് സ്വിങര്‍ തൻ്റെ കൈവശമുണ്ടെന്നും അത് പ്രയോഗിച്ചുകൊണ്ട് സ്ലിപ്പിലോ വിക്കറ്റ് കീപ്പറിലോ ക്യാച്ചായി കോഹ്ലി താൻ പുറത്താക്കുമായിരുന്നുവെന്നും റാണ നവേദ് പറഞ്ഞു.

Hot Topics

Related Articles