വിജയക്കണക്കിൽ തലയെ പിന്നിലാക്കി വിരാട് ; ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം ; വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സര വിജയത്തോടെ വ്യത്യസ്ത നേട്ടവുമായി വിരാട് കോഹ്‌ലി

റോസോ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒരു ശ്രദ്ധേയ റെക്കോര്‍ഡില്‍ എംഎസ് ധോനിയെ പിന്തള്ളി.പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കാണ് ധോനിയെ പിന്തള്ളി കോഹ്ലി കയറിയത്. ഈ നേട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്.

Advertisements

ഇന്ത്യക്കൊപ്പം ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിലാണ് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയം കോഹ്‌ലിയുടെ ഇന്ത്യന്‍ ടീമിലെ 296ാം വിജയമാണ്. മത്സരത്തിനിറങ്ങുമ്പോള്‍ 295 വിജയങ്ങളുമായി ധോനിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു വിരാട്. എന്നാൽ വിജയത്തോടെ തലയെ വിരാട് പിന്തള്ളി .ഈ നേട്ടത്തില്‍ ഇനി ടെണ്ടുല്‍ക്കര്‍ മാത്രമാണു മുന്നില്‍. 307 മത്സരങ്ങളിലാണ് ടെണ്ടുല്‍ക്കര്‍ ഇന്ത്യക്കൊപ്പം വിജയിച്ചത്.

Hot Topics

Related Articles