പ്രതിഫലം തന്നില്ലായിരുന്നെങ്കിലും ജവാനിൽ അഭിനയിക്കുമായിരുന്നു ; ഷാരൂഖ് ചിത്രം, അത് മാത്രമാണ് തന്നെ ആകര്‍ഷിച്ച ഘടകം ; വിജയ് സേതുപതി

മുവി ഡെസ്ക്ക് : യൂ ട്യൂബില്‍ ട്രെൻഡിംങായി തുടരുകയാണ് ജവാനിലെ ഗാനം. ഷാരൂഖ് ഖാനോടൊപ്പം ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയും അഭിനയിച്ചിരുന്നു.64 മില്യണിലധികം വ്യൂസുമായി ഗാനം ട്രെൻഡിങ്ങായി തുടരുകയാണ്. ജവാൻ ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ വിജയ് സേതുപതി.

Advertisements

ഷാരൂഖ് ഖാൻ ചിത്രമായതുകൊണ്ടാണ് താൻ അഭിനയിച്ചതെന്ന് പറയുകയാണ് താരം. പ്രതിഫലം തന്നില്ലെങ്കില്‍ പോലും അഭിനയിക്കുമായിരുന്നു എന്നും വിജയ് സേതുപതി പറഞ്ഞു. പണമല്ല നോക്കിയത്, ഷാരൂഖ് ചിത്രം, അത് മാത്രമാണ് തന്നെ ആകര്‍ഷിച്ച ഘടകമെന്നും വിജയ് സേതുപതി വ്യക്തമാക്കി.

Hot Topics

Related Articles