കോഹ്ലി ഒരു ഇതിഹാസമാണ്. അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിഞ്ഞതില്‍ ഞാൻ ഭാഗ്യവാനാണ് ; യശസ്വി ജയ്സ്വാൾ

സ്പോർട്സ് ഡെസ്ക്ക് : കരിയറിന്റെ തുടക്കത്തില്‍ തന്നെ വിരാട് കോഹ്ലിക്കൊപ്പം കളിക്കാനുള്ള അവസരം കിട്ടിയതില്‍ സന്തോഷം ഉണ്ടെന്ന് യുവതാരം യശസ്വി ജയ്‌സ്വാള്‍.വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിന് ശേഷം സംസാരിച്ച ജയ്സ്വാള്‍ കോഹ്‌ലിയുടെ ബാറ്റിംഗ് മികവിനെ പ്രശംസിച്ചു, അദ്ദേഹം ഒരു ഇതിഹാസമാണെന്നും അദ്ദേഹത്തോടൊപ്പം ഫീല്‍ഡ് പങ്കിടുന്നത് അനുഗ്രഹമായി കരുതുന്നുവെന്നും ജയ്സ്വാൾ പറഞ്ഞു.

Advertisements

അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ഞാൻ എന്ത് പറയാനാണ്? കോഹ്ലി ഒരു ഇതിഹാസമാണ്. അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിഞ്ഞതില്‍ ഞാൻ ഭാഗ്യവാനാണ്. ക്രിക്കറ്റായാലും പുറത്തായാലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്.” ജയ്‌സ്വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“കാര്യങ്ങള്‍ വിശദീകരിക്കാൻ ഓരോരുത്തര്‍ക്കും അവരുടേതായ വഴികളുണ്ട്. അവര്‍ക്കെല്ലാം അനുഭവപരിചയമുണ്ട്. സീനിയര്‍ താരങ്ങളുടെ എല്ലാ ഉപദേശങ്ങളും ഞാൻ വളരെ ശ്രദ്ധയോടെ കേള്‍ക്കുന്നു. അവര്‍ സംസാരിക്കുമ്ബോള്‍ അതിന്റെ പിന്നില്‍ ചില ചിന്തകള്‍ ഉണ്ട്. അവരില്‍ നിന്ന് ലഭിക്കുന്ന, ചെറിയ ചെറിയ കാര്യങ്ങള്‍ വരെ അവിശ്വസനീയമാണ്, “ജയ്സ്വാള്‍ പറഞ്ഞു

Hot Topics

Related Articles