ആണ്‍കുട്ടിയായിരുന്നു ജനിക്കുന്നത്  എങ്കില്‍ അവന് സുഹൃത്ത് ലയണല്‍ മെസ്സിയുടെ പേര് നല്‍കുമായിരുന്നു ; ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയർ

സ്പോർട്സ് ഡെസ്ക്ക് : ആണ്‍കുട്ടിയായിരുന്നു ജനിക്കുന്നത്  എങ്കില്‍ അവന് സുഹൃത്ത് ലയണല്‍ മെസ്സിയുടെ പേര് നല്‍കുമായിരുന്നുവെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍.ക്രേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് നെയ്മറിന്റെ പ്രതികരണം. പിറക്കുന്നത് ആണ്‍കുഞ്ഞായിരുന്നു എങ്കില്‍ എന്തു പേരിടുമായിരുന്നു എന്ന ചോദ്യത്തിന് ലയണല്‍ മെസ്സി എന്ന്, ഒരു സങ്കോചവുമില്ലാതെ നെയ്മര്‍ മറുപടി നല്‍കുകയായിരുന്നു.

Advertisements

പങ്കാളി ബ്രൂണെ ബിയാൻകാര്‍ഡി ഗര്‍ഭിണിയാണെന്ന വിവരം നേരത്തെ ചിത്രസഹിതം നെയ്മര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പെണ്‍കുഞ്ഞാണ് ജനിക്കാൻ പോകുന്നതെന്നും ഇരുവരും അറിയിച്ചിരുന്നു. മാവി എന്നാണ് കുഞ്ഞിന് പേരിട്ടിട്ടുള്ളത്.അതിനിടെ, ലോകകപ്പ് വിജയത്തിന് ശേഷം മെസ്സിയുടെ പ്രവിശ്യയായ സാന്റ ഫേയില്‍ കുട്ടികള്‍ക്ക് മെസ്സി എന്ന പേരിടുന്നതില്‍ 700 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 2014ല്‍ മെസ്സിയുടെ ജന്മനഗരമായ റൊസാരിയോ താരത്തിന്റെ പേര് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു

Hot Topics

Related Articles