ധാക്ക; ബംഗ്ലാദേശ് പരമ്ബരിയിലെ അവാസാന മത്സരത്തില്‍ പുറത്തായതിന് പിന്നാലെ അരിശം തീര്‍ക്കാൻ സ്റ്റമ്ബിലടിച്ച ഇന്ത്യൻ ക്യാപ്റ്റന് പിഴ ശിക്ഷ വിധിച്ച് ഐ.സി.സി. കൈയിലിരുന്ന ജയം വിട്ടുകളഞ്ഞ ഇന്ത്യൻ വനിതകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വിവാദം.
ബംഗ്ലാതാരങ്ങളുടെ എല്‍ബി അപ്പീല്‍ അമ്ബയര്‍ അനുവദിച്ചതാണ് ഹര്‍മനെ ചൊടിപ്പിച്ചത്. ഡൗഗ് ഔട്ടിലേക്ക് പോകുന്നതിനിടെ അമ്ബയറോട് കയര്‍ക്കുന്നതും ഇതിനിടെ പുറത്തുവന്ന വീഡിയോയില്‍ കാണാം.മാച്ച് ഫീയുടെ 75ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളുമാണ് താരത്തിന് ലഭിക്കുക. താരത്തിന്റേത് ലെവല്‍ രണ്ട് കുറ്റമാണെന്ന് ഐ.സി.സി വിലയിരുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജയിക്കാൻ 19 പന്തില്‍ 19 വേണമെന്നിരിക്കെ നാലുവിക്കറ്റുകള്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വലിച്ചെറിഞ്ഞാണ് ഇന്ത്യൻ താരങ്ങള്‍ തോല്‍വിയോളം പോന്ന സമനില ചോദിച്ച് വാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബരയും സമനിലയിലായി. മത്സര ശേഷം നടന്ന പ്രസന്റേഷൻ സെറിമണിയിലും ക്യാപ്റ്റൻ അമ്ബയര്‍മാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. സ്‌കോര്‍: ബംഗ്ലദേശ് 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 225. ഇന്ത്യ 49.3 ഓവറില്‍ 225നു പുറത്ത്.