അച്ഛാ എന്ന് ഞാൻ വിളിച്ച ആ മനുഷ്യൻ എന്നെ അപമാനിച്ച് സംസാരിച്ചു ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവം പങ്കു വച്ച് നടി ലക്ഷ്മിപ്രിയ

കൊച്ചി : ജീവിതത്തില്‍ നേരിടേണ്ടി വന്ന അപമാനകരമായ സംഭവത്തെ കുറിച്ച്‌ തുറന്നു പറഞ്ഞ് നടി ലക്ഷ്മിപ്രിയ. വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന മോശമായ അനുഭവമാണ് ഫേസ്‌ബുക്കില്‍ ലക്ഷ്മിപ്രിയ കുറിച്ചത്. സഹോദരിയെ പോലെ കണ്ട അയല്‍പക്കക്കാരിയുടെ 70 വയസുള്ള പിതാവ് തന്നോട് മോശമായ രീതിയില്‍ സംസാരിച്ചുവെന്നും അത് കേട്ടപ്പോള്‍ അപമാനം കൊണ്ട് തലകുനിഞ്ഞുപോയെന്നും ലക്ഷ്മിപ്രിയ പറയുന്നു.

Advertisements

ന്യൂ ഇയര്‍ വിഷ് ചെയ്യാൻ വിളിച്ച അയാള്‍ , ലക്ഷ്മി എന്നു പറയുമ്ബോള്‍ എന്റെ മനസിലേക്ക് വരുന്ന കാര്യം നീ ഗര്‍ഭിണി ആയിരുന്നപ്പോള്‍ പാന്റ്‌സിന്റെ ഇടയിലൂടെ കാണുന്ന നിന്റെ തുടകളാണ് മോളേ എന്ന് പറഞ്ഞുവെന്നും അച്ഛനെ പോലെ കണ്ട വ്യക്തി അങ്ങനെ പറഞ്ഞത് കേട്ട് കരഞ്ഞുപോയെന്നും ലക്ഷ്മിപ്രിയ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലക്ഷ്മിപ്രിയയുടെ ഫേസ്‌ബുക്ക് കുറിപ്പ്

അപമാനം കൊണ്ട് തല കുനിയല്‍

………..

2016 ഡിസംബര്‍ 31.സഹോദരി തുല്യയായി കരുതിയിരുന്ന അയല്പക്കക്കാരിയുടെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന 70 ന് മുകളില്‍ വയസ്സുള്ള അച്ഛൻ ന്യൂ ഇയര്‍ വിഷ് ചെയ്യാൻ ജയേഷേട്ടന്റെ ഫോണില്‍ വിളിക്കുന്നു.വളരെ സ്നേഹത്തോടെ അങ്കിളേ എന്ന് വിളിച്ചു സംസാരിക്കുന്നു. ഒരു വയസ്സ് മാത്രം ആയ മാതുവിനെക്കുറിച്ച്‌ എന്റെ കൊച്ചു മകള്‍ എവിടെ? എന്നെക്കുറിച്ച്‌ എന്റെ മോളെവിടെ എന്നൊക്കെ ചോദിക്കുന്നു. ചേട്ടൻ മറുപടി പറയുന്നു. ആരാണ് ഫോണില്‍ എന്ന എന്റെ ചോദ്യത്തിന് ” ഇന്ന ആളുടെ അച്ഛൻ എന്ന് ആംഗ്യത്തിലൂടെ പറയുകയും നല്ല വെള്ളമാണ് എന്ന് പറയുകയും ചെയ്തു.

എന്റെ മോള്‍ക്ക് ഫോണ്‍ കൊടുക്ക് എന്ന് നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് ഫോണ്‍ തരികയും “ആഹ് അച്ഛാ എന്ന് വിളിച്ച്‌ ന്യൂ ഇയര്‍ വിഷ് ചെയ്യുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. ഉടനെ ആ മനുഷ്യൻ ” ലക്ഷ്മി മോളെ, ലക്ഷ്മി എന്നു പറയുമ്ബോള്‍ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗര്‍ഭിണി ആയിരുന്നപ്പോള്‍ പാന്റ്സ് ന്റെ ഇടയിലൂടെ കാണുന്ന നിന്റെ മുഴുത്ത തുടകളാണ് മോളെ.. ഇപ്പോഴും അതോര്‍ക്കുമ്ബോ ഹോ ” അത്രയുമേ ഞാൻ കേട്ടുള്ളൂ. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

അതുവരെ സന്തോഷത്തോടെ സംസാരിച്ച ഞാൻ കരയുന്നത് കണ്ട് എന്നോട് ചേട്ടൻ കാര്യം അന്വേഷിച്ചു. എന്റെ പിതാവിനെക്കാള്‍ വയസ്സുള്ള ആ മനുഷ്യന്റെ വാക്കുകള്‍ ആവര്‍ത്തിക്കാൻ എനിക്ക് ശക്തി ഉണ്ടായില്ല. വിങ്ങി കരഞ്ഞു കൊണ്ട് ഞാൻ ഗര്‍ഭകാലത്തെ കാലുകളെ കുറിച്ചോര്‍ത്തു. രണ്ടാം മാസം ഹിഡിംബി എന്ന നാടകം അവതരിപ്പിച്ചപ്പോള്‍ പ്ലാസന്റ മറിഞ്ഞു പോകുകയും തുടര്‍ച്ചയായ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്തിരുന്നു. അന്ന് മുതല്‍ തുടങ്ങിയ ബ്ലീഡിങ് ആറെ മുക്കാല്‍ മാസത്തില്‍ മാതുവിനെ സിസേറിയൻ ചെയ്ത് എടുക്കുന്നത് വരെ തുടര്‍ന്നു. 

അതേ തുടര്‍ന്നു അന്ന് മുതല്‍ ഹെവി ഡോസ് ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുകയും എല്ലാ ആഴ്ചകളിലും സിന്തറ്റിക് ഹോര്‍മോണ്‍ ഇൻജെക്ഷൻ എടുക്കുകയും ബ്ലീഡിങ് മൂലം മിക്ക ദിവസവും ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുകയും മാത്രമല്ല ഗര്‍ഭത്തിന്റെ മൂന്നാം മാസം മുതല്‍ പ്രസവം വരെ ഞാൻ ഷുഗര്‍ രോഗി ആവുകയും രണ്ടു നേരം ഇൻസുലിൻ എടുക്കുകയുമൊക്കെ ചെയ്തിരുന്നു.മൂന്നാം മാസം മുതല്‍ തുട മുതല്‍ കാല്‍പ്പാദം വരെ നീര് വിങ്ങിയിരുന്നു. ഒരു വലിയ പഴുത്ത ചക്കപ്പഴം പോലെ……….

അങ്ങനെയുള്ള ഗര്‍ഭിണിയുടെ മുഴുത്ത തുടകള്‍ എന്റെ കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞ ശേഷവും മനസ്സില്‍ കൊണ്ടു നടക്കുന്നു എന്ന് ഞാൻ എന്റെ പിതാവിനെപ്പോലെ ബഹുമാനിച്ചിരുന്ന വ്യക്തി പറഞ്ഞപ്പോള്‍ അപമാനം കൊണ്ട് എന്റെ തല കുനിഞ്ഞു പോയി…

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.