മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റു കണ്ട ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് കപില്‍ ദേവ്. 1983ല്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് അദ്ദേഹം.കൂടാതെ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരത്തെ മാറ്റിമറിക്കാന്‍ കപില്‍ മിടുക്കനായിരുന്നു. ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു കപില്‍. അദ്ദേഹം വിരമിച്ചതിന് ശേഷം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്കിയ മറ്റൊരു പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്.
മൂന്ന് ഫോര്‍മാറ്റിലും ശോഭിക്കാന്‍ കരുത്തുള്ള മിടുക്കനായ ഓള്‍റൗണ്ടറാണ് ഹാര്‍ദിക്. കപില്‍ ദേവുമായി താരതമ്യം ചെയ്യപ്പെടുന്ന ഓള്‍റൗണ്ടറാണ് അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദിക്കുമായി തന്നെ താരതമ്യം ചെയ്യേണ്ടെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കപില്‍ ദേവ്. അതിനുള്ള അര്‍ഹത ഹാര്‍ദിക്കിനില്ലെന്ന് പറഞ്ഞ കപില്‍ താരത്തിന്റെ പോരായ്മകളും ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ചെറിയ ചെറിയ തെറ്റുകള്‍ പോലും ആവര്‍ത്തിക്കുന്ന താരമാണ് ഹാര്‍ദിക്. അത്തരത്തിലുള്ള ഒരു താരവുമായി എന്നെ താരതമ്യപ്പെടുത്തരുത്. തീര്‍ച്ചയായും അവന് വലിയ പ്രതിഭയുണ്ട്. അവന് പല തവണ അത് തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ മാനസികമായി അവന് കൂടുതല്‍ കരുത്തുകാട്ടേണ്ടിയിരിക്കുന്നു’- കപില്‍ ദേവ് പറഞ്ഞു. പരിക്ക് വേട്ടയാടിയിരുന്ന താരമാണ് ഹാര്‍ദിക്. ഇതോടെ താരത്തിന്റെ ടെസ്റ്റ് കരിയര്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.
ഇപ്പോള്‍ പരിമിത ഓവറില്‍ മാത്രമാണ് ഹാര്‍ദിക് കളിക്കുന്നത്. ടി20യിലെ ഇന്ത്യയുടെ നായകസ്ഥാനം ഹാര്‍ദിക്കിന് ലഭിച്ചുകഴിഞ്ഞു. അധികം വൈകാതെ ഏകദിനത്തിലും നായകനായി ഹര്‍ദിക് എത്തിയേക്കും. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് എത്താനുള്ള സാധ്യതയാണ് കൂടുതല്‍. നിലവില്‍ ഇന്ത്യക്ക് വിശ്വാസം അര്‍പ്പിക്കാന്‍ സാധിക്കുന്ന ഏക ഓള്‍റൗണ്ടറാണ് ഹാര്‍ദിക്.
എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ വലിയ സ്ഥിരത അവകാശപ്പെടാനാവില്ല. എന്നാല്‍ നായകനെന്ന നിലയില്‍ മികവുകാട്ടുന്ന താരമാണ് ഹാര്‍ദിക്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ത്തന്നെ കിരീടത്തിലേക്കെത്തിച്ച ഹാര്‍ദിക് തൊട്ടടുത്ത സീസണില്‍ ഫൈനലിലും കളിപ്പിച്ച് കൈയടി നേടി. ഈ മികവാണ് ഹാര്‍ദിക്കിനെ ഇന്ത്യയുടെ അടുത്ത നായകനായി എത്തിച്ചത്.
വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും വൈസ് ക്യാപ്റ്റനായി ഹാര്‍ദിക്കുണ്ടാവും. രോഹിത് വിരമിച്ചാല്‍ അടുത്ത അവസരം ഹാര്‍ദിക്കിനാവും. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്കുന്ന കളിക്കാരനാണ് ഹാര്‍ദിക് പാണ്ഡ്യ. മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുകയെന്ന വലിയ ഉത്തരവാദിത്തമാണ് ഹാര്‍ദിക്കിനുള്ളത്. ഇത്തവണത്തെ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഹാര്‍ദിക്കിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.
കപില്‍ ദേവ് 131 ടെസ്റ്റില്‍ നിന്ന് 5248 റണ്‍സും 434 വിക്കറ്റും വീഴ്ത്തിയപ്പോള്‍ 225 ഏകദിനത്തില്‍ നിന്ന് 3783 റണ്‍സും 253 വിക്കറ്റുമാണ് സ്വന്തമാക്കിയത്. ടെസ്റ്റില്‍ 25 തവണ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച ബൗളറാണ് അദ്ദേഹം. 1983ലെ ഏകദിന ലോകകപ്പില്‍ നേടിയ 175 റണ്‍സാണ് കപിലിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
ഹാര്‍ദിക് പാണ്ഡ്യ 11 ടെസ്റ്റില്‍ നിന്ന് 532 റണ്‍സും 17 വിക്കറ്റും 74 ഏകദിനത്തില്‍ നിന്ന് 1584 റണ്‍സും 72 വിക്കറ്റും 87 ടി20യില്‍ നിന്ന് 1271 റണ്‍സും 69 വിക്കറ്റുമാണ് വീഴ്ത്തിയത്. നിലവില്‍ ഇന്ത്യക്ക് ടെസ്റ്റിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മികച്ച പേസ് ഓള്‍റൗണ്ടര്‍മാരില്ല. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഹാര്‍ദിക് കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ടെസ്റ്റിലേക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.