ട്രിനിഡാഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് മധ്യനിര ബാറ്റര്‍ ഷിമ്രോണ്‍ ഹെറ്റ്മെയറെ തിരിച്ചുവിളിച്ച് വെസ്റ്റ് ഇന്‍ഡീസ്. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഹെറ്റ്മെയര്‍ വിന്‍ഡീസ് ഏകദിന ടീമില്‍ തിരിച്ചെത്തുന്നത്.വ്യാഴാഴ്ച കെന്‍സിങ്ടണ്‍ ഓവലിലാണ് ഏകദിന പരമ്പര തുടങ്ങുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി പുറത്തെടുത്ത ഭേദപ്പെട്ട പ്രകടനമാണ് ഹെറ്റ്മെയറെ വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തിച്ചത്.ഐപിഎല്ലില്‍ രാജസ്ഥാനായി 13 ഇന്നിംഗ്സില്‍ ഹെറ്റ്മെയര്‍ 299 റണ്‍സടിച്ചിരുന്നു. 2021 ജൂലായില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഹെറ്റ്മെയര്‍ അവസാനമായി വിന്‍ഡീസ് ഏകദിന ടീമില്‍ കളിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന നാലു ദിവസത്തെ പരിശീലന ക്യാംപിനുശേഷമാണ് വിന്‍ഡീസ് ഏകദിന ടീം പ്രഖ്യാപിച്ചത്. നിക്കോളാസ് പുരാന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ ഷിമ്രോണ്‍ ഹെറ്റ്മെയറിന് പുറമെ പേസര്‍ ഓഷാനെ തോമസ്, ജെയ്ഡന്‍ സീല്‍സ്, ലെഗ് സ്പിന്നര്‍ യാനിക് കാരിയാക് ഇടം കൈയന്‍ സ്പിന്നര്‍ ഗുഡകേഷ് മോടി എന്നിവരും ഏകദിന ടീമിലെത്തി. ഷായ് ഹോപ്പ് ആണ് ഏകദിന ടീമിനെ നയിക്കുന്നത്.
കെന്‍സിങ്ടണ്‍ ഓവലിലാണ് ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നടക്കുന്നത്.ട്രിനിഡാഡിലാണ് മൂന്നാം ഏകദിനം. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടുന്നതില്‍ വിന്‍ഡീസ് ടീം പരാജയപ്പെട്ടിരുന്നു.
ഇന്ത്യക്കെതിരായ ഏകദിന പരമ്ബരക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം: ഷായ് ഹോപ്പ് (ക്യാപ്റ്റന്‍), റോവ്മാൻ പവല്‍ (വൈസ് ക്യാപ്റ്റന്‍), അലിക്ക് അത്നാസെ, യാനിക് കറിയ, കീസി കാര്‍ട്ടി, ഡൊമിനിക് ഡ്രേക്ക്സ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, അല്‍സാരി ജോസഫ്, ബ്രാൻഡൻ കിംഗ്, കെയ്ല്‍ മേയേഴ്സ്, ഗുഡകേഷ് മോട്ടി, ജെയ്ഡൻ സീല്‍സ്, റൊമാരിയോ സിൻക്ലെയര്‍, റൊമാരിയോ സിൻക്ലെയര്‍ഡ്.