കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ ചോറ് കുഴഞ്ഞു പോകാറുണ്ടോ ! ഇനി ചോറ് കുഴയാതെ വാർക്കും ; ഇതാ ഒരു പരിഹാര മാർഗം

ന്യൂസ് ഡെസ്ക് : കുക്കറില്‍ ചോറ് വയ്ക്കുമ്പോള്‍ നാം നേരിടുന്ന പ്രധാന പ്രശ്‌നമാണ് ചോറ് കുഴഞ്ഞു പോകുന്നത്. എത്ര ശ്രദ്ധിച്ചു പാകം ചെയ്താലും കുക്കറില്‍ വയ്ക്കുന്ന ചോറിന് വേവ് കൂടാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ ഒരു സൂത്രപ്പണിയുണ്ട്. അത് എന്താണെന്നറിയാം.

Advertisements

അരി നന്നായി കഴുകിയ ശേഷം അരിയുടെ മുകളില്‍ നില്‍ക്കുന്ന പാകത്തിന് വെള്ളം ചേര്‍ക്കണം. അതിനുശേഷം കുക്കര്‍ അടച്ച്‌ ഗ്യാസ് അടുപ്പില്‍ വേവാന്‍ വയ്ക്കുക.
രണ്ട് വിസില്‍ വന്നു കഴിയുമ്പോള്‍ തീ അണച്ചു കുക്കറിലെ എയര്‍ പോകാന്‍ വയ്ക്കുക. ശേഷം തുറന്നു നോക്കുമ്പോള്‍ അരി പകുതി വേവില്‍ എത്തിയിട്ടുണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീണ്ടും ചോറിന്റെ മുകളില്‍ നില്‍ക്കുന്ന പാകത്തിന് വെള്ളം ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച്‌ വീണ്ടും ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍ വയ്ക്കുക. അടുത്ത നാല് വിസില്‍ വരുമ്പോള്‍ തീ അണച്ച്‌ തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം സാധാരണ പോലെ വാര്‍ത്തെടുക്കാം. ഇങ്ങനെ ചെയ്താല്‍ അരി കുഴഞ്ഞു പോകാതെ കിട്ടും.

Hot Topics

Related Articles