മലയാളം പാടിയ 60 വർഷം ! വാനമ്പാടിയ്ക്ക് അറുപതിന്റെ ചെറുപ്പം 

കൊച്ചി : മലയാളത്തിന്‍റെ പ്രിയപ്പെട്ട വാനമ്പാടി കെഎസ് ചിത്ര 60ന്‍റെ നിറവില്‍. മലയാളത്തിന്‍റെ അതുല്യ സംഗീതജ്ഞൻ എംജി രാധാകൃഷ്‌ണനാണ് ചിത്രയെ സംഗീത ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്. 1979 ല്‍ ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇത്. എംജി രാധാകൃഷ്‌ണന്‍റെ സംഗീതത്തില്‍ ‘ചെല്ലം ചെല്ലം…’ പാടി ചിത്ര സംഗീത ലോകത്തേക്ക് കടന്നുവന്നു. എന്നാല്‍ പത്മരാജൻ സംവിധാനം നിര്‍വഹിച്ച ‘നവംബറിന്‍റെ നഷ്‌ടം’ എന്ന ചിത്രത്തിനായി പാടിയ ഗാനമാണ് ചിത്രയുടേതായി ആദ്യം പുറത്തിറങ്ങുന്നത്. അങ്ങനെ പത്മരാജൻ ചിത്രത്തിലെ എം.ജി. രാധാകൃഷ്‌ണന്‍റെ തന്നെ സംഗീതത്തിലുള്ള ‘അരികിലോ അകലെയോ…’ എന്ന ഗാനത്തിലൂടെ ചിത്ര ചലച്ചിത്ര സംഗീത ലോകത്ത് തന്‍റെ കാല്‍പ്പെരുമാറ്റം കേള്‍പ്പിച്ചു. പിന്നീട് മലയാള ഗാനരംഗത്തെ, ഇന്ത്യയിലെ തന്നെയും അതുല്യ പ്രതിഭകളില്‍ ഒരാളായി ചിത്ര മാറുന്നതാണ് നാം കണ്ടത്. 

Advertisements

ഞാൻ ഏകനാണ്’ എന്ന ചിത്രത്തിനായി സത്യൻ അന്തിക്കാട് രചിച്ച്‌ എംജി രാധാകൃഷ്‌ണൻ സംഗീതമൊരുക്കിയ ‘രജനീ പറയൂ…’ എന്ന ഗാനം ചിത്രയുടെ ആദ്യ സോളോ ഹിറ്റ് ആയി മാറി. 1983ല്‍ പുറത്തിറങ്ങിയ ‘മാമ്മാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചതോടെ ചിത്ര തിരക്കുള്ള ഗായികയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറ് ദേശീയ പുരസ്‌കാരങ്ങളാണ് ഇതുവരെ ചിത്രയെ തേടിയെത്തിയത്. ‘പാടറിയേ പഠിപ്പറിയേ’ എന്ന 1986ല്‍ പുറത്തിറങ്ങിയ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് ആദ്യമായി ചിത്ര ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്. 15 കേരള സംസ്ഥാന പുരസ്‌കാരങ്ങളും ഈ സംഗീത യാത്രയ്‌ക്കിടെ ചിത്രയുടെ ഒപ്പം കൂടി. കൂടാതെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒഡിഷ സര്‍ക്കാരുകളുടെയും പുരസ്‌കാരങ്ങള്‍ പലപ്പോഴായി ചിത്രയെ തേടിയെത്തി. 2005ല്‍ പത്മശ്രീ പുരസ്‌കാരവും 2021ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി രാജ്യം മലയാളത്തിന്‍റെ വാനമ്ബാടിയെ ആദരിച്ചു.

സംഗീതവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കുടുംബമായിരുന്നു കെഎസ് ചിത്രയുടേത്. 1963 ജൂലൈ 27ന് തിരുവനന്തപുരത്തായിരുന്നു ചിത്രയുടെ ജനനം. പിതാവ് സംഗീതജ്ഞനും അധ്യാപകനുമായിരുന്ന കരമന കൃഷ്‌ണന്‍ നായര്‍. അമ്മ അധ്യാപികയായ ശാന്തകുമാരി.

അച്ഛൻ ആയിരുന്നു സംഗീതത്തിലെ ചിത്രയുടെ ആദ്യ ഗുരു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴില്‍ ചിത്ര കര്‍ണാടക സംഗീതം അഭ്യസിച്ചു. എൻജിനിയറായ വിജയശങ്കര്‍ ആണ് ചിത്രയുടെ ഭര്‍ത്താവ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.