വീണ്ടും തഴയപ്പെട്ട് സഞ്ജു സാംസൺ ; വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മലയാളി താരമില്ല

ബാര്‍ബഡോസ് : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി, ഇഷാൻ കിഷന് അവസരം നല്‍കി.താരത്തെ ബാറ്റര്‍ ആയിട്ടും പരിഗണിച്ചില്ല. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയില്‍ പേസര്‍ മുകേഷ് കുമാര്‍ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു.

Advertisements

വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലൂടെ വെള്ളക്കുപ്പായത്തില്‍ മുകേഷ് അരങ്ങേറ്റം കുറിച്ചിരുന്നു. നാല് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഏകദിനത്തില്‍ ഫോമില്ലായ്മയുടെ പേരില്‍ വിമര്‍ശനം കേട്ട സൂര്യകുമാര്‍ യാദവിനേയും ഇന്ന് കളിപ്പിക്കുന്നുണ്ട്.ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് മുമ്ബുള്ള പരമ്ബര ടീമിനും താരങ്ങള്‍ക്കും ഏറെ നിര്‍ണായകമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ പ്ലേയിംഗ് ഇലവൻ: രോഹിത് ശര്‍മ്മ(ക്യാപ്റ്റൻ), ശുഭ്മാൻ ഗില്‍, വിരാട് കോലി, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാര്‍(അരങ്ങേറ്റം).

Hot Topics

Related Articles