മൂവി ഡെസ്ക്ക് : കഴിഞ്ഞ വർഷം മെയ്യില്‍ റിലീസ് ചെയ്ത മലയാള സിനിമയാണ് ‘ഉടല്’. ധ്യാൻ ശ്രീനിവാസൻ, ദുര്‍ഗ കൃഷ്ണ, ഇന്ദ്രൻസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് രഘുനന്ദൻ ആണ്.റിലീസ് ചെയ്ത വേളയില്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രം പക്ഷേ ഇതുവരെയും ഒടിടിയില്‍ എത്തിയിട്ടില്ല. ചിത്രം ഉടൻ ഒടിടിയില്‍ വരുന്നുവെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ട് ഉടല് ഒടിടിയില്‍ വരാത്തതെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ.
ബിഹൈൻഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം. ‘ഉടല്’ എന്ന് ഒടിടിയില്‍ വരുമെന്ന ചോദ്യത്തിന്, “എനിക്കറിയില്ല. സിനിമയുടെ ഡയറക്ഷൻ, പ്രൊഡക്ഷൻ ഫീല്‍ഡില്‍ ഉള്ളവര്‍ക്കെ അതറിയൂ. അവരോട് തന്നെ ഇത് ചോദിക്കേണ്ടി വരും. ഉടല് അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള പ്ലാനുകള്‍ അവര്‍ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തല്ക്കാലം ഒടിടിയില്‍ ഇറക്കണ്ട എന്ന തീരുമാനത്തില്‍ എത്തിയതെന്നാണ് എന്നോട് സംവിധായകൻ പറഞ്ഞത്. അതുതന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കൂടുതല്‍ കാര്യങ്ങളെ പറ്റി അറിയില്ല”, എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടല് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിലൂടെ മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മ്മാണ കമ്ബനിയായ ഗോകുലം മൂവീസ് ഹിന്ദി, തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലേക്ക് ചുവടുവയ്ക്കുന്നുവെന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു. ഉടലിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം നിര്‍വഹിക്കുക.