എന്നും രാവിലെ ഏഴരക്ക് ഞാന്‍ അവിടെ വന്ന് നോക്കും ; മെസി മയാമിയിലേത്തിയെന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല ; ഡേവിഡ് ബെക്കാം

സ്പോർട്സ് ഡെസ്ക്ക് : ലോക ഫുട്‌ബോള്‍ പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സൈനിങായുരുന്നു മെസിയുടെ ഇന്റര്‍ മയാമിയിലേക്കുളളത്.പി.എസ്.ജി വിട്ടതിന് ശേഷം വമ്പന്‍ ഓഫറുമായി അല്‍ ഹിലാലും, യൂറോപ്യന്‍ ക്ലബ്ബുകളും പിറകെ നടക്കുമ്പോഴായിരുന്നു താരം ഫുട്‌ബോളിന് വലിയ വേരോട്ടമില്ലാത്ത അമേരിക്കന്‍ മണ്ണിലേക്ക് ചേക്കേറിയത്.

Advertisements

ബ്രിട്ടീഷ് ഫുട്‌ബോള്‍ ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുളള മയാമിയിലേക്ക് അര്‍ജന്റൈന്‍ ഇതിഹാസം ചേക്കേറിയത് മുതല്‍ തന്നെ വലിയ തരത്തിലുളള ഹൈപ്പാണ് ലീഗിന് ലഭിച്ചിരിക്കുന്നത്. രണ്ടര വര്‍ഷത്തെ കരാറിലാണ് മെസിയുടെ മയാമിയിലേക്കുളള ചുവട് മാറ്റം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ മെസി ഇപ്പോഴും തങ്ങളുടെ ക്ലബ്ബിലേക്ക് എത്തിയത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഡേവിഡ് ബെക്കാമിപ്പോള്‍. അത്‌ലറ്റിക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാധ്യമ പ്രവര്‍ത്തകനായ ഡേവിഡ് ഓര്‍സ്‌റ്റെനിനോട് ബെക്കാം മെസിയെക്കുറിച്ചുളള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

മെസി മയാമിയിലേത്തിയെന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. അത് ഉറപ്പ് വരുത്താനായി എന്നും രാവിലെ ഏഴരക്ക് ഞാന്‍ അവിടെ വന്ന് അദേഹത്തെ നോക്കും, ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോകുന്നത്,’ ബെക്കാം പറഞ്ഞു.

Hot Topics

Related Articles