ബാര്‍ബഡോസ് : വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവന് പുറത്തുവന്നപ്പോള്‍ വമ്പന്‍ സര്‍പ്രൈസുണ്ടായിരുന്നു.സീനിയര്‍ താരങ്ങളായി വിരാട് കോലി, രോഹിത് ശര്‍മ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്. പകരക്കാരനായി അക്സര്‍ പട്ടേല്‍ ടീമിലെത്തി. കോലിക്ക് പകരം മലയാളി താരം സഞ്ജു സാംസണും ടീമില്‍.
ആദ്യ ഏകദിനത്തില്‍ രോഹിത് ഏഴാം സ്ഥാനത്തായിരുന്നു ബാറ്റ് ചെയ്തിരുന്നത്. കോലിയാവട്ടെ ബാറ്റിംഗിന് ഇറങ്ങിയത് പോലുമില്ല. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരും വിട്ടുനിന്നത്. ഇത്തവണയും കാരണം മറ്റൊന്നുമല്ല. പരിക്കെന്തെങ്കിലുമുണ്ടെന്ന് ആരാധകര്‍ ആശങ്കപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ടോസിന് ശേഷം കാര്യം വ്യക്തമാക്കി. പാണ്ഡ്യ പറഞ്ഞതിങ്ങനെ… ”രോഹിത്തും കോലിയും നിരന്തരം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇന്ന് വിശ്രമം അനുവദിച്ചു. മൂന്നാം ഏകദിനത്തിന് അവര്‍ തിരിച്ചെത്തും.” പാണ്ഡ്യ പറഞ്ഞു.