കൊച്ചി : അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി അര്‍ച്ചന സുശീലൻ. ഭര്‍ത്താവ് പ്രവീണ്‍ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അര്‍ച്ചന സന്തോഷവാര്‍ത്ത പങ്കിട്ടത്. “അവര്‍ ലിറ്റില്‍ മിറക്കിള്‍ ഇൻ ദി മേക്കിങ്” എന്ന് കുറിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
സീരിയലിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അര്‍ച്ചന കുടുംബപ്രേക്ഷകരുടെ പ്രിയ താരമായത്. ‘മാനസപുത്രി’ എന്ന സീരിയലിലെ ‘ഗ്ലോറി’ എന്ന വില്ലത്തിയാണ് അര്‍ച്ചനയുടെ കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. പ്രമുഖ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 33-ാം വയസില്‍ ജീവിതത്തിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ് താരം. നിരവധി താരങ്ങളാണ് അര്‍ച്ചനയ്ക്ക് ആശംസകളറിയിച്ചിരിക്കുന്നത്. നടി മുക്ത, ആര്യ, ദിയ മേനോൻ, മൃദുല വിജയ്, ബഷീര്‍ ബാഷി എന്നിവര്‍ കമന്റുകളില്‍ ആശംസകളറിയിച്ചിട്ടുണ്ട്.