തിരുനക്കര മഹാദേവക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; ആദ്യം ആരംഭിച്ചത് വടക്കേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നവീകരണ പ്രവത്തനങ്ങൾ ആരംഭിച്ചു. വടക്കേ ഗോപുരത്തിന്റെ നവീകരണ മാണ് ആരംഭിച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ. അനന്തഗോപൻ നവീകരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ക്ഷേത്രാങ്കണത്തിൽ നിർവ്വഹിച്ചിരുന്നു. വടക്കും, പടിഞ്ഞാ റൂം, തെക്കും ഗോപുരങ്ങളുടെ നവീകരണം, ബലിക്കൽപ്പുരയുടെ ചോർച്ച മാറ്റുക, മേൽഭാഗത്തെ ധാരശില്പങ്ങളുടെ സംരംക്ഷണം എന്നിവയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ക്ഷേത്രം എന്തി താഴ്മൺ കണ്ഠര് മോഹനരുടെ നിർദ്ദേശപ്രകാരം അനു കലശത്തിന് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.

Advertisements

ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ ഉപദേശകസമിതിയുടെ ഉത്തരവാ ദിത്വത്തിനും ഭക്തരുടെ സഹകരണത്തോടെയാണ് നവീകരണം നട പ്പിലാക്കുന്നത്. കുമ്മനം എം. എം. ബൈജുവിനാണ് നിർമ്മാണ ചുമതല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി. സി. ഗണേഷ്, ജന.
സെക്രട്ടറി അജയ് ടി. നായർ, വൈസ് പ്രസിഡന്റ് പ്രൊഫ. പ്രദീപ് മണക്കുന്നം, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.കൃഷ്ണചന്ദ്രൻ, ജോ. സെക്രട്ടറിമാരായ വേണു കൈലാസ്, വിനോദ് കുമാർ അംഗങ്ങളായ മധു ഹോരക്കാട്, അഞ്ജു സതീശ്, വിജി ഗോപാലൻ, ജി. വേണുഗോപാൽ, പ്രദീപ് ഉറുമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.

Hot Topics

Related Articles