പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം ; എഐബിഇഎ ജനസദസ്സ് നടത്തി

പുതുപ്പള്ളി : എകെബിഇഎഫ് പുതുപ്പള്ളി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി ജംഗ്ഷനിൽ പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണം എന്ന വിഷയത്തിൽ ജനസദസ്സ് നടത്തി.സിപിഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് സദസ്സ് ഉദ്ഘാടനം ചെയ്തു. ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മുപ്പതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജനസദസ്സിൽ എകെബിഇഎഫ് ജില്ലാ വനിതാ വിഭാഗം ചെയർപേഴ്സൺ അനിജ ജി നായർ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ജോർജി ഫിലിപ്പ്, റ്റിഎസ്ബിഇഎ ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, സിപിഎം ലോക്കൽ സെക്രട്ടറി ജോൺ ബേബി, സിഐടിയു പഞ്ചായത്ത് സെക്രട്ടറി സി ജി അനീഷ് , എകെബിഇഎഫ് പുതുപ്പള്ളി ടൗൺ കമ്മിറ്റി സെക്രട്ടറി വിജയ് വി ജോർജ് ജില്ലാ ട്രഷറർ എസ് ഹരിശങ്കർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles