സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള എന്‍.ജി.ഓ യൂണിയന്‍ പ്രതിഷേധം

എറണാകുളം: സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള എന്‍.ജി.ഓ യൂണിയന്‍ പ്രതിഷേധിച്ചു. കേരള എന്‍.ജി.ഓ യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിനു മുന്നിലും അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കു മുന്നിലും പ്രകടനം നടത്തി. ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനം കേരള എന്‍.ജി.ഓ യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ക.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

Advertisements

രാജ്യത്ത് സമസ്ത മേഖലയിലും നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങളുടെ ഭാഗമായി സഹ കരണമേഖലയിലും കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പരിഷ്‌ക്കാരങ്ങളും നിയമനിര്‍മ്മാ ണവുമാണ് കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തുന്നത്. നിത്യ ജീവിതത്തില്‍ സര്‍വ്വതല സ്പര്‍ശിയായ സഹകരണമേഖല നഗര, ഗ്രാമീണ പ്രദേശങ്ങളിലെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചുവരുന്നു. സഹകരണം സംസ്ഥാന വിഷയമായിട്ടും, ഭരണഘടനാവിരുദ്ധമായ ഇടപെടലിലൂടെ സഹകരണ മേഖലയെ കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കേന്ദ്രതലത്തില്‍ സഹകരണ വകുപ്പിന് മന്ത്രാലയം രൂപീകരിക്കപ്പെട്ടത്. ഭരണഘടനാവിരുദ്ധമായ കേന്ദ്രസഹകരണ നിയമഭേദഗതിക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോടതികളില്‍ നിന്നുള്ള തുടര്‍ച്ചയായ പ്രഹരങ്ങള്‍ വകവയ്ക്കാതെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഭരണഘടന സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ വീണ്ടും മുന്നോട്ടുപോവുകയാണ്- ഭാരവാഹികള്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവിധ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ജില്ലാ സെക്രട്ടറി കെ.എ. അന്‍വര്‍, പ്രസിഡന്റ് കെ.എസ്.ഷാനില്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജമ്മ രഘു,ജോഷി പോള്‍,ജോ: സെക്രട്ടറിമാരായ ആര്‍.ഹരികുമാര്‍,എസ്.ഉദയന്‍,വൈ: പ്രസിഡന്റ് എന്‍.ബി.മനോജ്, ട്രഷറര്‍ കെ.വി.വിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പാക്‌സണ്‍ ജോസ് എന്നിവര്‍ സംസരിച്ചു.

ഫോട്ടോ: എറണാകുളം ജോ.രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. സുനില്‍കുമാര്‍ സംസാരിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.