കോട്ടയം: പെട്രോൾ- ഡീസൽ നികുതി കുറച്ച കേന്ദ്ര ഗവൺമെന്റിനെ മാതൃകയാക്കി ഇന്ധന വില നിയന്ത്രിക്കാൻ മറ്റു സംസ്ഥാനങ്ങളും മുൻകൈയെടുത്ത സാഹചര്യത്തിൽ കേരളവും ഇരട്ടത്താപ്പ് മതിയാക്കി ഇന്ധന നികുതി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിൽ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ബിജെപി 18 സ്ഥലങ്ങളിൽ ഡിസംബർ ഏഴിന് വൈകിട്ട് സായാഹ്ന ധർണ നടത്തുമെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ട് ജി. ലിജിൻ ലാൽ അറിയിച്ചു.
കോട്ടയത്ത് അഡ്വ ജോർജ് കുര്യൻ, കാഞ്ഞിരപ്പള്ളിയിൽ ഏറ്റുമാനൂർ രാധാകൃഷ്ണൻ, ഭരണങ്ങാനത്ത് അഡ്വ: ജി രാമൻ നായർ, ഏറ്റുമാനൂരിൽ ജി ലിജിൻ ലാൽ, വൈക്കത്ത് എൻ കെ ശശികുമാർ, തലയോലപ്പറമ്പിൽ അഡ്വ:എം എസ് കരുണാകരൻ, കടുത്തുരുത്തിയിൽ ടി എൻ ഹരികുമാർ, കുറവലങ്ങാട്ട് അഡ്വ പി ജെ തോമസ്, കുമരകത്ത് അഡ്വ നോബിൾ മാത്യു, പാലായിൽ പി.ജി ബിജുകുമാർ, മുണ്ടക്കയത്ത് എൻ ഹരി, പൂഞ്ഞാറിൽ പ്രൊ ബി വിജയകുമാർ, വാഴൂരിൽ ബി രാധാകൃഷ്ണമേനോൻ, പുതുപ്പള്ളിയിൽ എം. ബി രാജഗോപാൽ, അയർക്കുന്നത്ത് എം വി ഉണ്ണികൃഷ്ണൻ, മാടപ്പള്ളിയിൽ ഡോ: ജെ പ്രമീളാദേവി, ചങ്ങനാശ്ശേരിയിൽ പി കെ രവീന്ദ്രൻ, പനച്ചിക്കാട്ട് കെ ജി രാജ്മോഹൻ തുടങ്ങിയ ദേശീയ,സംസ്ഥാന, ജില്ലാ നേതാക്കൾ സമര പരിപാടികൾ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ടുമാർ സായാഹ്ന ധർണയിൽ അധ്യക്ഷത വഹിക്കും.