മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോസയൻസിൽ കേരള സർക്കാരിൻറെ പി.എൽ.ഇ.എ.എസ്(PLEASE) പ്രോജക്ടിൻറെ ഭാഗമായി ആറു മാസത്തെ ഇൻറേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ബോട്ടണി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്/ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചു പേർക്കാണ് അവസരം. പ്രതിമാസ സ്‌റ്റൈപ്പെൻറ് 10000 രൂപ. യോഗ്യരായവർ പൂർണമായ സി.വി, അപേക്ഷ, അനുബ ന്ധരേഖകൾ എന്നിവ സഹിതം ഓഗസ്റ്റ് 18ന് മുൻപ് [email protected] എന്ന ഇ-മെയിൽ വിലാസത്തിലേയ്ക്ക് അയക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
എം.ജി പി.ജി; സ്‌പോട്ട് അഡ്മിഷൻ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്‌സിൽ(2023 അഡ്മിഷൻ) ഒരു സീറ്റ് ഒഴിവുണ്ട്.
അർഹരായ വിദ്യാർഥികൾ രേഖകൾ സഹിതം ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് മുൻപ് കൺവെർജൻസ് അക്കാഡമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ- 514) നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. ഫോൺ: 9895459052, 9605295506.
സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച എം.എ(എസ്.ഡബ്ല്യു.ഡി.എസ് ആൻറ് എ) 2023-24 ബാച്ചിൽ പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റിലേക്ക് അപേക്ഷകരില്ലാത്തതിനാൽ ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിൽനിന്നും നിന്നും സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.
താത്പര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഇന്ന്(ഓഗസ്റ്റ് 2) രാവിലെ 10ന് മുൻപ് വകുപ്പ് ഓഫീസിൽ എത്തണം. ഫോൺ: 0481 – 2731034
ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻറ് എക്സ്റ്റൻഷൻ നടത്തുന്ന എം.എ കൗൺസിലിംഗ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ നാലും എസ്.ടി വിഭാഗത്തിൽ രണ്ടും സീറ്റുകൾ ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് നാലിന് രാവിലെ 11ന് വകുപ്പിൽ നേരിട്ട് എത്തണം. ഫോൺ: 08301000560
സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിൽ എം.എസ്.സി അപ്ലൈഡ് ജിയോളജി കോഴ്‌സിന് പട്ടിക ജാതി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്.
താത്പര്യമുള്ളവർ യോഗ്യതാ രേഖകളും ജാതി തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 7510741394
പരീക്ഷകൾ മാറ്റിവച്ചു
ഓഗസ്റ്റ് 11 മുതൽ 23 വരെ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി, എം.എ പരീക്ഷകൾ (ഇൻറഗ്രേറ്റഡ് എം.എസ്.സി ബേസിക് സയൻസ്-സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി,ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്,ഡേറ്റാ സയൻസ്, ഇൻറഗ്രേറ്റഡ് എം.എ ലാംഗ്വേജ്-ഇംഗ്ലീഷ് – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും) പരീക്ഷകൾ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷകൾക്ക് അപേക്ഷിക്കാം
ഓഗസ്റ്റ് 18ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ്(ദ്വിവത്സര പ്രോഗ്രാം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾക്ക് ഓഗസ്റ്റ് ഏഴു വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷ നൽകാം.
ഓഗസ്റ്റ് എട്ടിന് പിഴയോടു കൂടിയും ഓഗസ്റ്റ് ഒൻപതിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
രണ്ടാം സെമസ്റ്റർ ബി.വോക്(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് ഇന്നു(ഓഗസ്റ്റ് 2) കൂടി പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷ നൽകാം.
നാളെ(ഓഗസ്റ്റ് 3) പിഴയോടു കൂടിയും ഓഗസ്റ്റ് നാലിനു സൂപ്പർഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി, എം.എ പരീക്ഷകൾക്ക്(ഇൻറഗ്രേറ്റഡ് എം.എസ്.സി ബേസിക് സയൻസ്-സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, ഇൻറഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്, ഇൻറഗ്രേറ്റഡ് എം.എ ലാംഗ്വേജ്-ഇംഗ്ലീഷ് – 2020 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം ജൂലൈ 2023) ഓഗസ്റ്റ് ഏഴു വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷിക്കാം.
ഓഗസ്റ്റ് എട്ടിന് പിഴയോടു കൂടിയും ഓഗസ്റ്റ് ഒൻപതിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
സീറ്റൊഴിവ്
എം.ജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ജൻഡർ സ്റ്റഡീസിൽ എം.എ ജൻഡർ സ്റ്റഡീസ് പ്രോഗ്രാമിന് എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ(ഓഗസ്റ്റ് 3) സ്‌കൂളിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാം. ഫോൺ: 9495571014
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി – ജൂൺ 2023 (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019, 2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നാളെ(ഓഗസ്റ്റ് 3) മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.