പുരോഗമന കലാസാഹിത്യ സംഘം ഇൻഫോപാർക്ക് യൂണിറ്റ് രൂപീകരിച്ചു

കൊച്ചി :  ഇൻഫോപാർക്കിലെ ഐടി ജീവനക്കാരുടെ ആഭിമുഖ്യത്തിൽ പുരോഗമന കലാ സാഹിത്യ സംഘം ഇൻഫോപാർക്ക് യൂണിറ്റ് രൂപീകരിച്ചു. വിവിധ കമ്പനികളിൽ ജോലിചെയ്യുന്ന കലാപ്രവർത്തകരെയും ആസ്വാദകരെയും കോർത്തിണക്കി ആദ്യമായാണ് ടെക്കി മേഖലയിൽ ഇത്തരത്തിൽ യൂണിറ്റ് രൂപീകരിക്കുന്നത്.കാക്കനാട് എൻജിഒ യൂണിയൻ ഹാളിൽ ചേർന്ന യോഗം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് വി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു.

Advertisements

അതുൽ കണ്ണോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് രേഷ്മ യു രാജ് സ്വാഗതവും കൃപേഷ് കെ നന്ദിയും പറഞ്ഞു.മേഖലാ സെക്രട്ടറി എം കെ മനോജ് സംസാരിച്ചു.ഭാരവാഹികൾ :അതുൽ കണ്ണോത്ത് (പ്രസിഡന്റ്),അർജുൻ സി സി (വൈസ് പ്രസിഡന്റ്),രേഷ്മ യു രാജ് (സെക്രട്ടറി),കൃപേഷ് കെ (ജോ.സെക്രട്ടറി).

Hot Topics

Related Articles