കോട്ടയം നഗരത്തിൽ അഞ്ച് ദിവസം ഗതാഗത ക്രമീകരണം : നഗരത്തിൽ ജല വിതരണം മുടങ്ങും : ക്രമീകരണം ഇങ്ങനെ

കോട്ടയം : കേരള വാട്ടര്‍ അതോറിറ്റി മൗണ്ട് കാര്‍മല്‍ സ്ക്കൂളിനു സമീപമുള്ള ഇറഞ്ഞാല്‍ റോഡിലെ പൈപ്പ് ലൈനിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനാല്‍ ഡിസംബർ ഏഴ് മുതല്‍ അഞ്ച് ദിവസത്തേക്ക് പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം കോട്ടയം ടൗണില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തന്നതാണ്.

Advertisements

ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കൊശമറ്റം കവലയില്‍ നിന്നും തിരിഞ്ഞ് പൊന്‍പള്ളി വഴി കളത്തിപ്പടി ജംഗ്ഷനിലെത്തി കോട്ടയം ടൗണ്‍ ഭാഗത്തേക്ക് പോകേണ്ടതാണ്. ഇരുചക്ര വാഹനങ്ങളുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ പൈപ്പ് ലൈന്‍ റോഡ് – റബ്ബര്‍ ബോര്‍ഡ് വഴി കോട്ടയം ടൗണിലേക്ക് പോകേണ്ടതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്ത് ജലവിതരണം മുടങ്ങും
ജലഅതോറിറ്റി കോട്ടയം ക്യാമ്പസിൽ പുതിയ പൈപ്പ് ലൈൻ കണക്ഷൻ വർക്ക് നടക്കുന്നതിനാൽ ഡിസംബർ 9,10,11 തീയതികളിൽ നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിൽ ജലവിതരണം പൂർണ്ണമായും മുടങ്ങുന്നതാണ്.

Hot Topics

Related Articles