സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ എന്‍ജിഒ യൂണിയൻ ; കോട്ടയം ജില്ലയിൽ പ്രകടനവും യോഗവും നടത്തി

കോട്ടയം : രാജ്യത്തെ ഫെഡറൽ സംവിധാനം അട്ടിമറിച്ച്, ഭരണഘടനാസ്ഥാപനങ്ങളെ ദുരുപയോഗിച്ച് സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസർക്കാർ നടപടിയില്‍ പ്രതിഷേധിച്ച് എന്‍ജിഒ യൂണിയൻ പ്രകടനവും യോഗവും നടത്തി. സഹകരണ ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചത്.

Advertisements

കോട്ടയം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ നടത്തിയ പ്രകടനം ജില്ലാ വൈസ് പ്രസിഡന്റ് ജോയല്‍ ടി തെക്കേടം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ഷീന ബി നായര്‍, അജിത് വി സി, ഏരിയ ട്രഷറര്‍ പി കെ ശ്രീകാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാഞ്ഞിരപ്പള്ളിയില്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ്‌ രാജി, ഏരിയ ട്രഷറര്‍ പ്രദീപ് പി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈക്കത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം വി കെ വിപിനന്‍, കെ ജി അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പാലായില്‍ ഏരിയ പ്രസിഡന്റ് സുനിൽ കുമാര്‍ പി എം, ജില്ലാ കമ്മിറ്റിയംഗം കെ ടി അഭിലാഷ്, ജോയിന്റ് സെക്രട്ടറി റെജിമോന്‍ കെ എസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. ചങ്ങനാശ്ശേരിയില്‍ ജില്ലാ കമ്മറ്റിയംഗം കെ ജെ ജോമോന്‍, ഏരിയ സെക്രട്ടറി ശിവദാസ് സി എല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Hot Topics

Related Articles