ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ ഭയമാണ് ; ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ സ്പോര്‍ട്‌സ് സൈക്കോളജിസ്റ്റിന്‍റെ സഹായം തേടി പാക് ക്രിക്കറ്റ് ബോര്‍ഡ്

ലാഹോര്‍ : ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരങ്ങള്‍ എല്ലാക്കാലവും മൈതാനത്തിന് അകത്തും പുറത്തുമുള്ള വലിയ പിരിമുറുക്കങ്ങളുടെ പോരാട്ടം കൂടിയാണ്.ഇരു രാജ്യങ്ങളുടേയും അഭിമാന പോരാട്ടമാണ് എന്നതിനാല്‍ ടീമുകള്‍ മൈതാനത്ത് ലഭ്യമായ എല്ലാ അസ്ത്രങ്ങള്‍ കൊണ്ടും പോരടിക്കും. അതിന്‍റെ സമ്മര്‍ദം ഗ്യാലറിയിലും ടെലിവിഷന്‍ സ്ക്രീനുകളിലും മൊബൈല്‍ സ്ക്രീനുകളിലും പ്രകമ്ബനമാകും. ജോലിക്ക് പോലും അവധി കൊടുത്ത് ആരാധകര്‍ മുടങ്ങാതെ കാണുന്ന ക്രിക്കറ്റ് മത്സരമുണ്ടെങ്കില്‍ അത് ഇന്ത്യ- പാകിസ്ഥാന്‍ അയല്‍ക്കാരുടെ പോരാട്ടമാണ്. അതിനാല്‍ തന്നെ താരങ്ങള്‍ക്ക് മേലും വലിയ സമ്മര്‍ദത്തിന്‍റെ മേഘങ്ങള്‍ മൂടും.

Advertisements

ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മുഖാമുഖം വരുന്നുണ്ട്. ഇതിന് മുൻപ് ഏഷ്യാ കപ്പില്‍ ഇരു ടീമുകളുടേയും പോരാട്ടമുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ഇന്ത്യ- പാക് മത്സരം എന്നതിന്‍റെ മാനസിക സമ്മര്‍ദം പാകിസ്ഥാന്‍ ടീമിനെ ഇപ്പോഴേ പിടികൂടിക്കഴിഞ്ഞു. വിശ്വ പോരാട്ടത്തിന്‍റെ മാനസിക പിരിമുറുക്കം കുറയ്‌ക്കാന്‍ സ്പോര്‍ട്‌സ് സൈക്കോളജിസ്റ്റിന്‍റെ സഹായം തേടിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നായകന്‍ ബാബര്‍ അസം ഉള്‍പ്പടെയുള്ള താരങ്ങളൊന്നും ഇന്ത്യയില്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഒരു ലക്ഷത്തിലേറെ കാണികള്‍ക്ക് ഇരിപ്പിടമുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകരുടെ ആരവത്തെ മറികടക്കാന്‍ ചില്ലറ തന്ത്രങ്ങളൊന്നും മതിയാവില്ല എന്ന വിലയിരുത്തലിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്. മാത്രമല്ല, വലിയ മാധ്യമ ശ്രദ്ധയും ഈ മത്സരത്തിനുണ്ടാകും. ഇതിനാല്‍ ലോകകപ്പില്‍ ഒരു സൈക്കോളജിസ്റ്റോ മെന്‍റല്‍ കണ്ടീഷനിംഗ് കോച്ചോ പാക് ടീമിനെ അനുഗമിക്കും.

Hot Topics

Related Articles