ഏഷ്യാ കപ്പിനെത്തുക പുതിയ ലുക്കിൽ ; വിരാട് കോഹ്‌ലിയുടെ മേക്ക് ഓവർ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ താരം വിരാട് കോഹ്ലി നാട്ടിലേക്ക് തിരിച്ചിരുന്നു. ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ കോലി ഉണ്ടായിരുന്നെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ കോഹ്ലി കളച്ചിരുന്നില്ല. പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ കോഹ്ലി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

Advertisements

ഇനി ഏഷ്യാകപ്പിലാണ് കോലി കളിക്കുക. ഈമാസം 31നാണ് ഏഷ്യാകപ്പ് തുടങ്ങുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതും ചിരവൈരികളായ പാകിസ്ഥാനെതിരെ. ഏഷ്യാകപ്പിനായി ശ്രീലങ്കയിലേക്ക് തിരിക്കും മുൻപ് ഇന്ത്യന്‍ ടീം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഒത്തുകൂടും. ഒരാഴ്ച്ചയുള്ള ക്യാംപിന് ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പിന് പുറപ്പെടുക. ഇപ്പോള്‍ കോലിയുടെ പുതിയ ഹെയര്‍സ്റ്റൈലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അദ്ദേഹം മുടി വെട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

Hot Topics

Related Articles