ഇന്ത്യയുടെ തോൽവിക്ക് കാരണം ഹാര്‍ദിക് പാണ്ഡ്യയുടെ മണ്ടൻ തീരുമാനങ്ങൾ ; രൂക്ഷ വിമർശനവുമായി മുൻ താരം ഇർഫാൻ പത്താൻ

ജോര്‍ജ്ടൗണ്‍ : വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി ട്വന്റിയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് രൂക്ഷ വിമര്‍ശനം.ബാറ്റിംഗില്‍ മോശം പ്രകടനം പുറത്തെടുത്ത ഹാര്‍ദിക് ബൗളര്‍മാരെ കൈകാര്യം ചെയ്യുന്നതില്‍ അമ്പേ പരാജയപ്പെട്ടന്നാണ് ആരാധകര്‍ പറയുന്നത്. മനോഹരമായി പന്തെറിയുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത യൂസ്‌വേന്ദ്ര ചാഹലിനെ നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഹാര്‍ദിക് അനുവദിച്ചിരുന്നില്ല. മാത്രമല്ല, അക്‌സര്‍ പട്ടേലിനെകൊണ്ട് പന്തെറിയിപ്പിച്ചുമില്ല. നാല് ഓവര്‍ എറിഞ്ഞ മറ്റൊരു സ്പിന്നറായ രവി ബിഷ്‌ണോയ് വിക്കറ്റൊന്നും വീഴ്ത്താനും സാധിച്ചില്ല. ഇതോടെയാണ് ആരാധകര്‍ ഹാര്‍ദിക്കിനെതിരെ തിരിഞ്ഞത്.

Advertisements

പതിനാറാം ഓവറില്‍ അപകടകാരികളായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (22), ജേസണ്‍ ഹോള്‍ഡര്‍ (0) എന്നിവരെ പുറത്താക്കി ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അതേ ഓവറില്‍ റൊമാരിയോ ഷെഫേര്‍ഡ് റണ്ണൗട്ടാവുകയും ചെയ്തു. അപ്പോള്‍ മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രമായിരുന്നു ചാഹല്‍ വഴങ്ങിയിരുന്നത്. പിന്നീട് ചാഹലിനെ പന്തെറിയാന്‍ വിളിച്ചതുമില്ല. പതിനെട്ടാം ഓവര്‍ എറിയാന്‍ ചാഹല്‍ എത്തുമെന്ന് കരുതി. എന്നാല്‍ അര്‍ഷ്ദീപ് സിംഗാണ് പന്തെറിഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ഇക്കാര്യം ചോദ്യം ചെയ്യുന്നുമുണ്ട്. ചാഹലിനെ രണ്ട് മത്സരങ്ങളിലും ഓവര്‍ പൂര്‍ത്തിയാക്കാന്‍ വിട്ടില്ലെന്നുള്ളത് ആശ്ചര്യപ്പെടുന്നുവെന്ന് പത്താന്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. ആക്‌സര്‍ പട്ടേലിനെ എന്തിനാണ് ടീമിലെന്നും ആരാധകര്‍ ചോദിക്കുന്നു. ബാറ്റിംഗില്‍ മോശം പ്രകടനം പുറത്തെടുത്ത താരത്തെ പന്തെറിയിപ്പിക്കാത്തത് എന്താണെന്നാണ് ആരാധകരുടെ ചോദ്യം.

Hot Topics

Related Articles