ഇന്‍കമിങ് കോളുകള്‍ മനസിലാക്കി എളുപ്പം ആശയവിനിമയം നടത്താം ; പുത്തൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്

ന്യൂസ് ഡെസ്ക് : ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ നിരവധി ഫീച്ചറുകളാണ് വാട്‌സ്‌ആപ് അവതരിപ്പിച്ചത്. എന്നാൽ പുതുതായി കോള്‍ നോട്ടിഫിക്കേഷന് പുതിയ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്‌ആപ്പ്. ആന്‍ഡ്രോയിഡിന്റെ ബീറ്റ വേര്‍ഷനില്‍ (2.23.16.14) പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്.

Advertisements

ബട്ടണ്‍ ഡിസൈനില്‍ മാറ്റം വരുത്തി ഐക്കണോട് കൂടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇന്‍കമിങ് കോളുകള്‍ മനസിലാക്കി അതിനനുസരിച്ച്‌ എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉടന്‍ തന്നെ എല്ലാവരിലേക്കും ഈ ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്‍കമിങ് കോളുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചര്‍. നിലവില്‍ കോള്‍ സ്വീകരിക്കാനും നിരാകരിക്കാനും ബട്ടണ്‍ അനുവദിച്ചിട്ടുണ്ട്. ഇനിമുതല്‍ ഇന്‍കമിങ് കോളുകള്‍ മനസിലാക്കി എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയും വിധമാണ് ക്രമീകരണം. കോളുകള്‍ തിരിച്ചറിഞ്ഞ് എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയുംവിധം പുതിയ ഐക്കണുകളുടെ സഹായത്തോടെയാണ് പുതിയ ഫീച്ചര്‍.

Hot Topics

Related Articles