ഇന്ത്യയില്‍ തുടങ്ങി ആറ് രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ചിത്രീകരണം ; മറ്റു സിനിമകളുടെ ഭാഗമാകാതെ വരുന്ന വര്‍ഷം മോഹന്‍ലാലും പൃഥ്വിരാജും എമ്പുരാനൊപ്പം ; പാന്‍ വേള്‍ഡ് ചിത്രമായൊരുക്കുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍ ഇങ്ങനെ

മുവി ഡെസ്ക്ക് : പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന എമ്പുരാന്‍.ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ വര്‍ഷം ഷൂട്ടിങ് ആരംഭിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കൃത്യമായ തീയതി പുറത്ത് വന്നിരുന്നില്ല. ഇപ്പോള്‍ സെപ്തംബര്‍ 30ന് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനമെന്നാണ് പുറത്ത് വരുന്ന സൂചന.

Advertisements

എകദേശം ഒരുവര്‍ഷത്തോളം ചിത്രീകരണം ഉണ്ടാവും. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാന്‍ പാന്‍ വേള്‍ഡ് ചിത്രമായാണ് ഒരുങ്ങുന്നത്. എമ്ബുരാനുവേണ്ടി അടുത്ത വര്‍ഷം പകുതി വരെ മോഹന്‍ലാലും പൃഥ്വിരാജും ചെലവഴിക്കുന്നുണ്ട്. ഇന്ത്യയില്‍ ചിത്രീകരണം തുടങ്ങി ആറ് രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് പൂര്‍ത്തിയാവുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എമ്പുരാന്‍ എപ്പോള്‍ റിലീസ് ചെയ്യുമെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിട്ടില്ല. ദക്ഷിണേന്ത്യയിലെ ഒരു സിനിമയ്ക്കുവേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷന്‍ ഹണ്ടായിരുന്നു എമ്പുരാന്റേത്. തിയേറ്ററിലും ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ ഒ.ടി.ടിയിലും വന്‍ ബിസിനസ് നടന്ന ലൂസിഫര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്. ഒരു വര്‍ഷം മറ്റു സിനിമകളുടെ ഭാഗമാകേണ്ട എന്ന തീരുമാനമാണ് മോഹന്‍ലാലിനും പൃഥ്വിരാജിനും എന്നാണ് വിവരം.

അതേസമയം ബറോസ്, മലൈക്കോട്ടൈ വാലിബാന്‍ എന്നീ ചിത്രങ്ങളാണ് മോഹന്‍ലാല്‍ നായകനായി റിലീസിന് ഒരുങ്ങുന്നത്. ബറോസ് ക്രിസ്മസിനും വാലിബാന്‍ അടുത്തവര്‍ഷവും റിലീസ് ചെയ്യും. പാന്‍ ഇന്ത്യന്‍ ചിത്രമായ വൃഷഭ ചിത്രീകരണ ഘട്ടത്തിലും. പൃഥ്വിരാജിന് വിലായത്ത് ബുദ്ധ, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്.

Hot Topics

Related Articles